ഗുജറാത്തിലും ജമ്മു കശ്മീരിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രവ രേഖപ്പെടുത്തി. ഗുജറാത്തിലെ രാജ്കോട്ടിന് 122 കിലോമീറ്റര്‍ വടക്ക്-വടക്ക് പടിഞ്ഞാറ് മേഖലയിലാണ് 5.5 തീവ്രതയുള്ള ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രി 8.13നാണ് ഭൂചലനം അനുഭവപ്പെട്ടത്. മരണങ്ങളോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഗുജറാത്തില്‍ ഭൂചലനം അനുഭവപ്പെട്ട് അരമണിക്കൂറിനുള്ളില്‍ ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു. 3.0 തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കട്ര മേഖലയ്ക്ക് 90 കിലോമീറ്റര്‍ കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രി 8.35 ഓടെയായിരുന്നു ഇത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
2001 ജനുവരി 26ന് ഭുജിലുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇരുപതിനായിരത്തിലധികം പേര് മരിക്കുകയും 1.5 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Gujarat: People come out of their houses in Ahmedabad following tremors in the state; visuals from Prahlad Nagar area in the city.
National Center for Seismology (NCS) has ascertained that magnitude of the earthquake was 5.5 on the Richter scale. pic.twitter.com/h0NVlQmoEj
— ANI (@ANI) June 14, 2020
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here