രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ആശങ്കയുയര്‍ത്തി മഹാരാഷ്ട്രയും തമിഴ്‌നാടും

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. മഹാരാഷ്ട്രയിലും ദില്ലിയിലും തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണം കുതിച്ച് ഉയരുകയാണ്. തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ പ്രതിദിന മരണ നിരക്കില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്.

24 മണിക്കൂറിനിടെ 38 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇവരില്‍ 31 പേരും ചെന്നൈയില്‍ നിന്നുള്ളവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 1415 പേരും ചെന്നൈയിലാണ്. ഇതോടെ ചെന്നൈയില്‍ മാത്രം കൊവിഡ് ബാധിതര്‍ 31896 ആയി. മരണസംഖ്യ 435 ലേക്കെത്തി.

സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 44661 ആണ്. മഹാരാഷ്ട്രയില്‍ ഇന്ന് 3,390 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,07,958 ആയി. ഇന്ന് മരണം 120 ആണ്. ആകെ 3,950 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധയേറ്റ് മരിച്ചത്.

ദില്ലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2224 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതുവരെ കൊവിഡ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1327 ആയി. ആകെ രോഗബാധിതര്‍ 41,182 ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here