പത്മജാ രാധാകൃഷ്ണന്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജാ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഗാനരചയിതാവ് ചിത്രകാരി എന്നീ നിലകളില്‍ പ്രശസ്തയാണ്. മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിലൂടെ മകന്‍ എം ആര്‍ രാജാകൃഷ്ണന്‍ ഈണമിട്ട പാട്ടുകള്‍ക്ക് വരികളെഴുതി മലയാള സിനിമയില്‍ ഗാനരചയിതാവായി തുടക്കമിട്ടു. എം ജി രാധാകൃഷ്ണന്‍ സംഗീതം ചെയ്തിട്ടുള്ള ലളിതഗാനങ്ങള്‍ രചിച്ച പരിചയമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News