അരനൂറ്റാണ്ടിന്‍റെ അനശ്വരതയില്‍ അതുല്യ കലാകാരന്‍; സത്യന്‍ മാഷിന്റെ ഓര്‍മകള്‍ക്ക് അമ്പതാണ്ട്‌

ഇന്ന് അനശ്വരനടൻ സത്യൻ മാഷിന്റെ 50താം ചരമദിനം സത്യന്റെ അരനൂറ്റാണ്ട്‌ മുമ്പുള്ള മരണാനന്തരചടങ്ങ്‌‌ കൊല്ലം സ്വദേശി കലാശാല ഹരിദാസിന്റെ മനസിൽ ഇപ്പോഴുമുണ്ട്‌‌.

ചടങ്ങിൽ പങ്കെടുത്തതിന്‌ നന്ദി അറിയിച്ച്‌ കുടുംബം അയച്ച കത്ത്‌ നിധി പോലെ സുക്ഷിക്കുകയാണ്‌ റിട്ടയേർഡ്‌ അധ്യാപകൻ ഹരിദാസ്‌.

റൗഡി എന്ന സിനിമയുടെ ഷൂട്ടിംഗിന്‌ കുണ്ടറ ഇളമ്പള്ളുർ ക്ഷേത്രപരിസരത്ത്‌ സത്യൻ എത്തിയപ്പോൾ നേരിട്ട്‌ കണ്ടത്‌ മുതൽ തുടങ്ങിയതാണ്‌ ആരാധന.

അന്ന്‌ ഹരിദാസിന്‌ 12 വയസ്‌. തുടർന്ന്‌ സത്യന്റെ എല്ലാ സിനിമകളും മുടങ്ങാതെകാണുമായിരുന്നു. ആകാശവാണിയിലൂടെ സത്യന്റെ മരണ വാർത്ത അറിയുമ്പോൾ കോഴിഗക്കാട്‌ മാങ്കാവ്‌ സ്‌കൂളിലായിരുന്നു ഹരിദാസ്‌. ഒരുദിവസം കഴിഞ്ഞാണ്‌ അവധി കിട്ടിയത്‌.

അടുത്ത ദിവസം ട്രയിനിൽ തമ്പാനൂരിലെത്തിയശേഷം ആറ്റുകാലിനടുത്തുള്ള വീട്ടിൽ പോയി. മരണാനന്തരചടങ്ങുമായി ബന്ധപെട്ട് കുറെപ്പേർ വീട്ടിലുണ്ട്‌. ആരെയും പരിചയമില്ല. കുറേനേരം തനിച്ചിരുന്നു കരഞ്ഞു.

മടങ്ങുന്നവർ ബുക്കിൽ ഏന്തോ എഴുതുന്നത് ശ്രദ്ധയിൽപെട്ടു. നോക്കുമ്പോൾ എല്ലാവരും മേലവിലാസം എഴുതുന്നു.ഹരിദാസും വിലാസം എഴുതിയശേഷം മടങ്ങി. ഒരാഴ്‌ കഴിഞ്ഞപ്പോഴാണ്‌ തപാലിൽ കത്ത്‌ വന്നത്‌.

2005 ൽ ഹരിദാസ്‌ വിരമിച്ചു. കലോൽസവ്ങ്ങൾക്കുൾപ്പെടെ ‌കർട്ടൻ നൽകുന്ന കലാശാല എന്ന സ്ഥാപനം നടത്തുകയാണിപ്പോൾ ഹരിദാസ്‌. സത്യൻ അഭിനയിച്ച ചിത്രങ്ങളുടെ പാട്ടിന്റെ ശേഖരവും ഹരിദാസ്‌ നിധിപോലെ സൂക്ഷിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here