ആ 13 ലക്ഷം കുട്ടികളും സുരക്ഷിതര്‍; പരീക്ഷണമല്ല നിശ്ചയദാര്‍ഢ്യത്തിന്‍റെയും കൂട്ടായ്മയുടെയും വിജയം

മാറ്റിവച്ച എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ കഴിഞ്ഞ്‌‌ 15 ദിവസം പിന്നിട്ടു. മെയ്‌ 26 മുതൽ 30 വരെ നടത്തിയ ആ അഗ്‌നിപരീക്ഷകളുടെ ഫലം വന്നു. എല്ലാം നെഗറ്റീവ്‌; എഴുതിയ 13 ലക്ഷം കുട്ടികളും സുഖമായി വീടുകളിൽ കഴിയുന്നു.

ഇനിയും ഏറെനാൾ നമുക്ക്‌ ഒപ്പമുണ്ടാകുമെന്ന്‌ കരുതുന്ന കോവിഡ്‌ വൈറസ്‌ കാലത്ത്‌ ഒന്നും മാറ്റിവയ്‌ക്കുകയല്ല എല്ലാം ജാഗ്രതയോടെയും കരുതലോടെയും നടത്തുക തന്നെയാണ്‌ വേണ്ടതെന്നതാണ്‌ പരീക്ഷകളുടെ ആദ്യ ഫലം.

നിരവധി പ്രവേശന പരീക്ഷകൾ മുന്നിലുള്ളതിനാൽ ജാഗ്രതയോടെ പരീക്ഷ നടത്താനുള്ള സർക്കാർ തീരുമാനം ശരിയാണെന്ന്‌ തെളിയിച്ചു.

ശാരീരിക അകലം, മാസ്‌ക്‌, അണുനാശിനി ഇവയെല്ലാം ഉപയോഗിച്ചാൽ കോവിഡിനെ തുരത്താനാകുമെന്ന വലിയപാഠമാണ്‌ മാറ്റിവച്ച പരീക്ഷകൾ കോവിഡ്‌ കാലത്ത്‌ പൂർത്തിയാക്കിയതിലൂടെ കേരളം ലോകത്തിന്‌ നൽകുന്നത്‌.

വിദ്യാർഥികൾതന്നെ മാസ്‌കുകൾ തയ്‌ച്ച്‌ വീട്ടിലെത്തിച്ചു. പരീക്ഷാ ഹാളിൽ സമൂഹ്യ അകലം ഉറപ്പുവരുത്തി. അധ്യാപകർക്കെല്ലാം കൈയുറ, പരീക്ഷാ ഹാളിലേക്ക്‌ പോകുമ്പോഴും മടങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച്‌ ശുചീകരണം, തെർമൽ സ്‌കാനർ പരിശോധന, ഫയർഫോഴ്‌സും പിടിഎയും ചേർന്ന്‌ സ്‌കൂളുകൾ മുഴുവൻ അണുനശീകരണ പ്രവർത്തനങ്ങളിലൂടെ ശുചീകരിക്കൽ,

നിശ്‌ചിത ദിവസത്തിനുശേഷം ഉത്തരക്കടലാസുകളുടെ പരിശോധന, പ്രത്യേക വാഹനങ്ങളിൽ കുട്ടികളെ സ്‌കൂളിലെത്തിക്കൽ… ഇങ്ങനെ കൂട്ടായ്‌മയുടെ ജാഗ്രതയിലാണ്‌ കേരളം പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കിയത്‌.

മാറ്റിവച്ച സ്‌കൂൾ പരീക്ഷകൾ നടത്താൻ സഹകരിക്കാൻ ബാധ്യസ്ഥരായ പ്രതിപക്ഷം ചെയ്‌തതും നാടിന്‌ ഓർമയുണ്ട്‌. ദുരാരോപണങ്ങളുമായി പ്രതിപക്ഷ നേതാക്കൾ ഒന്നിനുപിറകെ ഒന്നായി രംഗത്തുവന്നു.

പരീക്ഷ നടത്തുന്നതിനെതിരെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളിയും പരസ്യമായി പ്രതികരിച്ചു. വർക്കിങ്‌ പ്രസിഡന്റായ കെ സുധാകരൻ എംപി പരീക്ഷ നടത്തുന്നതിന്റെ പേരിൽ മുഖ്യമന്ത്രിയെ ചാനലുകളിൽ വന്ന്‌ അധിക്ഷേപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel