കോവിഡിനെതിരായ പോരാട്ടത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ആദരവുമായി ചിത്രകാരി ജീനാ നിയാസ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ആരോഗ്യ പ്രവർത്തകർക്കും ആദരമർപ്പിച്ച് വ്യത്യസ്തയാർന്ന പെയിന്റിംഗുകളും കലാ ശില്പങ്ങളും ഒരുക്കി ചിത്രകാരി ജീന നിയാസ്.

ദിന പത്രങ്ങളിലെ കോവിഡ് വാർത്തകൾ ഒട്ടിച്ച് ചേർത്ത ക്യാൻവാസിൽ വരച്ച മുഖ്യമന്ത്രി പിണറായി വ്യജയന്റെ ചിത്രവും,മാർച്ച് 1 മുതൽ ജൂൺ 12 വരെ കോവിഡുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വന്ന വാർത്തകൾ ചേർത്ത 51 മീറ്ററോളം ഉയരവും ഒരടി വീതിയുമുള്ള ചിത്രവും, വിവിധ നിറത്തിലുള്ള ബട്ടൻസുകൾ ചേർത്ത് ഒട്ടിച്ച സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രവും ശ്രദ്ധേയമാകുന്നു.

ഈ മൂന്ന് വർക്കുകളും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്,ലിംകാ ബുക്ക് ഓഫ് റെക്കോർഡ്,ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയുടെ റെക്കോർഡ് സാധ്യതാ പരിഗണനയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News