തിരുവനന്തപുരം ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.

സമീപത്ത് രക്തക്കറയും കണ്ടെത്തി. കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി.

ശ്രീകാര്യം ജംഗ്ഷന് സമീപം സ്വകാര്യ ബാങ്കിനോട് ചേർന്നുള്ള കെട്ടിടത്തിന് മുകളിലാണ് മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. എട്ടുമണിയോടെ സ്ഥലത്ത് കട നടത്തുന്ന ആളാണ് പോലീസിനെ വിവരം അറിയിച്ചത്. രണ്ട് കെട്ടിടങ്ങൾക്കിടയിൽ തൂങ്ങി നിൽക്കുകയായിരുന്നു മൃതദേഹം.ആരുടേതെന്ന്‌ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കെട്ടിടത്തിലേക്ക് കയറിപ്പോകുന്ന പടിക്കെട്ടുകളിലു മൃതദേഹം കിടന്നിരുന്ന സ്ഥലത്തും രക്തക്കറ കണ്ടെത്തിയത് കൊലപാതകമെന്ന സംശയം ബലപ്പെടുത്തി.

പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ മുഖത്തും ശരീരത്തിലും മുറിവുകളുണ്ട്. കയ്യിൽ കുത്തിവെക്കാൻ ഉപയോഗിക്കുന്ന കാനുലയും. ആശുപത്രികളിൽ നിന്ന് കാണാതായ രോഗികളെ കേന്ദ്രീകരിച്ചും ഇതോടെ അന്വേഷണം ആരംഭിച്ചു.

കഴക്കൂട്ടം സൈബർസിറ്റി അസിസ്റ്റൻറ് കമ്മീഷണർ അനിൽകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

ഫോറൻസിക് ഡോഗ് സ്ക്വാഡ് സംഘങ്ങളും വിരലടയാള വിദഗ്ധരും എത്തിയിരുന്നു. സ്ഥലത്തെത്തിച്ച പോലീസ് നായ സമീപത്തെ വീട്ടിലേക്ക് ഓടി കയറിയതിനെ തുടർന്ന് ഇവിടെ പോലീസ് പരിശോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News