പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ കാണാതായി

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ കാണാതായി.

ഇസ്ലാമാബാദിലെ ഹൈക്കമ്മീഷന്‍ ഓഫീസ് ജോലി ചെയ്യുന്ന സിഐഎസ്എഫ് ഡ്രൈവറേയും ഉദ്യോഗസ്ഥനേയുമാണ് കാണാതായതെന്നാണ് വിവരം. രാവിലെ എട്ട് മണി മുതലാണ് ഇവരെ കാണാതായത്.

സംഭവത്തില്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിനോട് ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്.

ദില്ലിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ചാരവൃത്തി നടത്തുന്നുവെന്ന് ആരോപിച്ച് നാടുകടത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കാണാതായത്. ദില്ലിയില്‍ വിസ സെക്ഷനിലാണ് നാടുകടത്തപ്പെട്ടവര്‍ ജോലി ചെയ്തിരുന്നത്.

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയയുടെ വാഹനത്തെ പാക് ചാര സംഘടനയായ ഐസ്‌ഐയുടെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News