ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ തൃശൂരില്‍ 200 യുവതികള്‍ രക്തം ദാനം ചെയ്തു

ലോക രക്തദാന ദിനത്തില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഇരുനൂറ് യുവതികള്‍ രക്തം ദാനം ചെയ്തു.

തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് ഡിവൈഎഫ്‌ഐ മെഗാ യുവതീ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി കീഴിലുള്ള വനിതാ സബ് കമ്മിറ്റിയുടേയും പെയിന്‍ ആന്റ് പാലിയേറ്റീവ് സബ്ബ് കമ്മിറ്റിയുടേയും നേതൃത്വത്തില്‍ നടന്ന ക്യാമ്പ് ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.വി.രാജേഷ് അദ്ധ്യക്ഷനായ പരിപാടിയില്‍ ഉഥഎക നേതാക്കളായ കെ.എസ്.സെന്തില്‍കുമാര്‍ സി.ആര്‍.കാര്‍ത്തിക എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here