ബാങ്കില്‍ നിന്ന് ഓടിയിറങ്ങി; ചില്ലുവാതിലില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ചില്ലുവാതിലില്‍ തട്ടി വീട്ടമ്മ മരിച്ചു. ബാങ്കിലേക്ക് ഓടിക്കയറിയപ്പോഴാണ് അപകടമുണ്ടായത്. ചേരാനെല്ലൂര്‍ കൂവപ്പാടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീനയാണ് മരിച്ചത്. പെരുമ്പാവൂർ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിലാണ് സംഭവം.

ബാങ്കില്‍ ഇടപാടുകള്‍ നടത്താനെത്തിയ ഇവര്‍ സ്‌കൂട്ടറിന്റെ താക്കോലെടുക്കാന്‍ പുറത്തേക്ക് ഇറുങ്ങുമ്പോള്‍ വാതിലുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു. ചില്ലുവാതില്‍ പൊട്ടുകയും ചില്ലുകള്‍ ശരീരത്തില്‍ തുളച്ചുകയറുകയായിരുന്നു.

നിലത്ത് വീണയുടന്‍ കെെ കുത്തി അവർ എഴുന്നേറ്റ് നിന്നു. ബാങ്കിലുണ്ടായിരുന്ന ബാങ്ക് ജീവനക്കാർ അടക്കം ഓടിയെത്തി പിടിച്ച് എ‍ഴുന്നല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോ‍ഴേക്കും ദേഹത്ത് നിന്നും രക്തം വാർന്നു തുടങ്ങിയിരുന്നു. വയറിലും മുഖത്തും സാരമായി പരിക്കേറ്റിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News