
കണ്ണൂരില്‍ 40 കെഎസ്ആര്‍ടിസി ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മുഴക്കുന്ന് സ്വദേശിയായ കെ എസ് ആര്‍ ടി സി ഡ്രൈവരുമായി പ്രാഥമിക സമ്പര്‍ക്കം ഉണ്ടായവരോടാണ് ക്വാറെന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചത്.
കഴിഞ്ഞ മാസം 27ന് തജാകിസ്താനില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരെ ക്വാറന്റിന്‍ കേന്ദ്രങ്ങളില്‍ എത്തിച്ച ഡ്രൈവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാരോട് ക്വാറെന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയത്.
കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവറുമായി പ്രാഥമിക സമ്പര്‍ക്കം ഉണ്ടായവരെയാണ് നിരീക്ഷണത്തില്‍ ആക്കിയത്. കൊവിഡ് സ്ഥിരീകരിച്ച മുഴക്കുന്ന് സ്വദേശിയായ ഡ്രൈവര്‍ ഒപ്പിടുന്നതിനായി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ എത്തിയിരുന്നു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന ജീവനക്കാരെയാണ് ക്വറന്റീനില്‍ ആക്കിയത്. ഡ്രൈവര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ഇനി മുതല്‍ വിമാനത്താവളത്തില്‍ പോകുന്ന ബസ്സിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് കണ്ണൂര്‍ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ പ്രദീപ് പറഞ്ഞു.
ക്വാറന്റീനില്‍ പോയ ജീവനക്കാര്‍ക്ക് യാതൊരു രോഗ ലക്ഷണങ്ങളും ഉണ്ടായിട്ടില്ല. 40 ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയത് സര്‍വീസുകളെ ബാധിക്കില്ലെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here