ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചത് വര്‍ക്കല സ്വദേശി; മുഖത്തും ശരീരത്തിലും മുറിവുകള്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചത് വര്‍ക്കല സ്വദേശി ഷൈജുവാണെന്ന് പൊലീസ്.

ശ്രീകാര്യം ജംഗ്ഷന് സമീപം സ്വകാര്യ ബാങ്കിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് മുകളിലാണ് വര്‍ക്കല സ്വദേശി ഷൈജുവിനെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. എട്ടുമണിയോടെ സ്ഥലത്ത് കട നടത്തുന്ന ആളാണ് പോലീസിനെ വിവരം അറിയിച്ചത്.

രണ്ട് കെട്ടിടങ്ങള്‍ക്കിടയില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു മൃതദേഹം. കെട്ടിടത്തിലേക്ക് കയറിപ്പോകുന്ന പടിക്കെട്ടുകളിലും മൃതദേഹം കിടന്നിരുന്ന സ്ഥലത്തും രക്തക്കറ കണ്ടെത്തിയത് കൊലപാതകമെന്ന സംശയം ബലപ്പെടുത്തി.

പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തില്‍ മുഖത്തും ശരീരത്തിലും മുറിവുകളുണ്ട്. വര്‍ക്കലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഷൈജുവിന് പരിക്കേറ്റിരുന്നു.

മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഷൈജുവിനെ രണ്ട് ദിവസമായി കാണാതായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം വ്യക്തമാകൂവെന്ന് ശ്രീകാര്യം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡ് പറഞ്ഞു.

കഴക്കൂട്ടം സൈബര്‍സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഫോറന്‍സിക് ഡോഗ് സ്‌ക്വാഡ് സംഘങ്ങളും വിരലടയാള വിദഗ്ധരും എത്തിയിരുന്നു.

സ്ഥലത്തെത്തിച്ച പോലീസ് നായ സമീപത്തെ വീട്ടിലേക്ക് ഓടി കയറിയതിനെ തുടര്‍ന്ന് ഇവിടെ പോലീസ് പരിശോധിച്ചു. അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News