കൊവിഡ് നിരീക്ഷണത്തിലാരുന്നയാള്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് മുങ്ങി; പൊലീസ് തിരച്ചില്‍ തുടരുന്നു

പാലക്കാട് കൊവിഡ് നിരീക്ഷണത്തിരുന്ന ആൾ അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 46 വയസ്സുകാരനാണ് പുലർച്ചെ മുങ്ങിയത്. പോലീസ് ഇയാൾക്കായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രി 1.30 ഓടെയാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്ന് ഇയാൾ കടന്നു കളഞ്ഞത്. 46 വയസ്സുകാരനായ ഇയാൾ മൂന്ന് ദിവസം മുമ്പ് പഴനിയിൽ നിന്നാണ് പാലക്കാടെത്തിയത്. പത്തിരിപ്പാലയിൽ വെച്ച് ഇയാളെ കണ്ടെത്തി നിരീക്ഷണത്തിലാക്കുകയായിരുന്നു.

രോഗലക്ഷണമുള്ളതിനാൽ ഇയാളുടെ ശ്രവം പരിശോധനക്കായി അയച്ചിരുന്നു. ശ്രവ പരിശോധനാ ഫലം വരാനിരിക്കെയാണ് ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞത്. ഇയാൾ ഇടക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിരുന്നു. കൃത്യമായ മേൽവിലാസം ഇയാൾ നൽകിയിരുന്നില്ല.

തോപ്പുംപടി, മൈനപ്പള്ളി, പഴനി തുടങ്ങിയ സ്ഥലങ്ങളാണ് ഇയാൾ പറഞ്ഞത്. ഇയാൾ നൽകിയ കൊച്ചിയിലെ വിലാസത്തിലുൾപ്പെടെ പോലീസ് അന്വേഷണം നടത്തി വരികയാണ്. നിരീക്ഷണത്തിലിരിക്കെ രണ്ടാമത്തെയാളാണ് പാലക്കാട് മുങ്ങുന്നത്.

ജൂൺ 5 ന് പാലക്കാട് കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശിയും നിരീക്ഷണത്തിലിരിക്കെ ആശുപത്രിയിൽ നിന്നും മുങ്ങിയിരുന്നു. പോലീസ് മൊബൈൽ ടവർ പരിശോധിച്ച പോലീസ് ഇയാൾ വിശാഖപട്ടണത്തെത്തിയതായി കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News