കൊവിഡ് വ്യാപനം അതിരൂക്ഷം; തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജൂണ്‍ 19 മുതല്‍ 30 വരെയാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കുക.

കൊവിഡ് അതിതീവ്രമായി ബാധിച്ച ചെന്നൈയുള്‍പ്പെടെയുള്ള അതിതീവ്ര മേഖലകള്‍ അടച്ചിടണമെന്ന് വിദഗ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. റോയപുരം, കോടമ്പാക്കം, തേനംപേട്ട് ഉള്‍പ്പടെ 6 മേഖലകളില്‍ നിയന്ത്രണം ശക്തമാക്കണമെന്നായിരുന്നു വിദഗ്ധ സമിതിയുടെ നിര്‍ദേശം.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ച ഉന്നതതല യോഗം ചര്‍ച്ച ചെയ്ത ശേഷമാണ് നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിലവിലെ കണക്കനുസരിച്ച് തമിഴ്‌നാട്ടിലെ 44000 ത്തിലധികം കൊവിഡ് ബാധിതരില്‍ 32000 ത്തോളം പേരും ചെന്നൈയിലാണ്. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ചെന്നൈയില്‍ നിന്ന് മറ്റ് ജില്ലകളിലേക്ക് യാത്രചെയ്യുന്നതിനുള്ള ഇ പാസുകള്‍ നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.

നിലവില്‍ തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ 56 ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 127 ആയി ഉയര്‍ന്നു. സെക്രട്ടറിയേറ്റിലെ പ്രസ് റൂം അടച്ചിടുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here