നേതൃത്വത്തിലെ വിഭാഗീയതയിൽ അതൃപ്തി: നിരവധി ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. പത്തനംതിട്ട ജില്ലയിലെ ബിജെപി നേതൃത്വത്തിലെ വിഭാഗീയതയിൽ അതൃപ്തി പരസ്യമാക്കി ബിജെപി – ആർഎസ്എസ് പ്രവർത്തകരടക്കം 51 പേർ പാർട്ടി വിട്ട് സിപിഐഎമ്മിൽ ചേർന്നു.

പത്തനംതിട്ട ജില്ലയിലെ എഴംകുളത്ത് ബിജെപി നേതാവടക്കം 51 പേരാണ് സിപിഐഎമ്മിൻ ചേർന്നത്. വർഷങ്ങളായി ബിജെപിയിലും പരിവാർ സംഘടനകളിലും പ്രവർത്തിച്ചു വന്നവരാണ് ഇക്കൂട്ടർ. കഴിഞ്ഞ ഏതാനും നാളുകളായി ഇവരുടെ താമസ സ്ഥലത്തേക്കുള്ള വഴി സമിപത്തുള്ള ക്ഷേത്ര ആധിക്യതർ കെട്ടിയടച്ചിരുന്നു.

ഇതു സംബന്ധിച്ച ബിജെപി പ്രാദേശിക നേതൃത്വത്തിനും പരാതി നൽകിയിരുന്നു. എന്നാൽ നാളിതുവരെയായിട്ടും പാർട്ടിയിൽ നിന്ന് സഹായത്തിനായി ആരും രംഗത്തു വന്നില്ല. തുടർന്ന് ആണ് ഇവർ ബി ജെ പി വിട്ട് സിപിഐ എമ്മിലേക്ക് ചേരാൻ സന്നദ്ധത അറിയിച്ചത്. സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇവരെ സ്വീകരിച്ചു.

തദേശ തെരഞ്ഞെടുപ്പിന് 3 മാസം ശേഷിക്കെ ആണ് ഈ കൊഴിഞ്ഞു പോക്കെന്നത് ബി ജെ പി പ്രാദേശിക നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. വരും ദിവസങ്ങളിൽ ഇതുസം സoബന്ധിച്ച് ബിജെപി ജില്ലാ നേതൃത്വം ചർച്ച ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here