ഡിവൈഎഫ്ഐയുടെയും വീ ബീ കഫെയുടെയും നേതൃത്വത്തിൽ അമല പോൾ സ്പോൺസർ ചെയ്ത ടിവി കൾ വിദ്യാർഥികൾക്ക് കൈമാറി

ഓൺലൈൻ ക്ലാസ്സുകളില്‍ പങ്കെടുക്കാനാകാത്ത വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സെറ്റുകൾ കെെമാറിയാണ്. ഡിവൈഎഫ്ഐ തൃക്കാക്കര സൗത്ത് മേഖല കമ്മിറ്റിയുടെയും കാക്കനാട് വീ ബീ കഫേയുടെയും നേതൃത്വത്തിലാണ് അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്. പ്രശസ്ത നടി അമലാ പോളാണ് ടെലിവിഷൻ സെറ്റുകൾ സ്പോൺസർ ചെയ്തത്.

ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷൻ ഇല്ലാത്ത നിർധനരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വേണ്ടി അമല പോൾ നേരിട്ട് എത്തിയാണ് 6 ടിവികൾ വിതരണം ചെയ്തത്.

സിപിഐഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി സ:CNഅപ്പുക്കുട്ടൻ കളമശ്ശേരി ഏരിയ കമ്മറ്റിയംഗം സഖാവ് ഹെന്നി ബേബി തൃക്കാക്കര സൗത്ത് മേഖല സെക്രട്ടറി NRസുരാജ് മേഖല പ്രസിഡൻറ് CM നവാസ് , വീ ബീ കഫേയെ പ്രതിനിധികരിച്ചു വിമൽ ടികെ, ബിയോൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News