മുംബൈയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമായ സെവൻ ഹിൽസ് ആശുപത്രി മേധാവികൾക്കും രോഗബാധ

മുംബൈയിൽ അന്ധേരിയിലെ സെവൻ ഹിൽസ് ആശുപത്രിയിലെ മേധാവികളായ ഡോ. ബാലകൃഷ്ണ അഡ്‌സൂൽ, മഹാരുദ്ര കുംഭാർ എന്നിവർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. അഡ്‌സൂലിന്റെ ഭാര്യക്കും കൊവിഡ് ബാധിച്ചു. ഇവർ സെവൻ ഹിൽസ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആശുപത്രി മേധാവികൾക്ക് അസുഖം പിടിപെട്ടതോടെ ഇവിടുത്തെ പ്രവർത്തനങ്ങളേയും വിപരീതമായി ബാധിച്ചു. മുംബൈയിൽ ക്രമാതീതമായി രോഗ വ്യാപനം വർദ്ധിച്ചതിനെ തുടർന്നാണ് അടച്ചു കിടന്നിരുന്ന സെവൻ ഹിൽസ് ആശുപത്രി സർക്കാർ ഏറ്റെടുത്ത് ഐസിയു കിടക്കകളോടെ കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയത്.

കേരളത്തിൽ നിന്നെത്തിയ മെഡിക്കൽ സംഘത്തിന്റെ സഹകരണത്തോടെയാണ് കൂടുതൽ ഐ സി യു കിടക്കകളുമായി വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

മുംബൈയിൽ രോഗ വ്യാപനം ആശങ്കാജനകമായി നിലനിൽക്കുമ്പോൾ ഐ.സി.യു. കിടക്കകളുടെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 200- ഓളം ഐ.സി.യു. കിടക്കകൾ ഇവിടെ പെട്ടെന്ന് തയ്യാറാക്കാൻ കഴിയുമെങ്കിലും ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം വെല്ലുവിളിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News