ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യ; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഇടുക്കി അടിമാലിയില്‍ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സംഭവത്തില്‍ 17 കാരിയുടെ മൂന്ന് ആണ്‍ സുഹൃത്തുക്കളില്‍ നിന്ന് അന്വേഷണ സംഘം മൊഴി എടുക്കും.

പെണ്‍കുട്ടിയെ കാണാതായ ദിവസം ഫോണില്‍ ബന്ധപ്പെട്ട മൂന്ന് പേരില്‍ നിന്നാണ് മൊഴിയെടുക്കുക.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാത്തത് അന്വേഷണത്തിന് തിരിച്ചടിയാണ്. കൂടെ ആത്മഹത്യക്ക് ശ്രമിച്ച 21കാരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like