കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂർ അതിരൂപത

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂർ അതിരൂപത. കൊവിഡ് പശ്ചാത്തലത്തിൽ അതിരൂപത സർക്കുലർ പുറത്തിറക്കി. മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിക്കാൻ കഴിയുന്നില്ലെങ്കിൽ മൃതദേഹം ദഹിപ്പിക്കാമെന്നും ഒല്ലൂർ പള്ളി ഫേസ് ബുക്ക് പേജിൽ വന്ന സർക്കുലറിൽ വ്യക്തമാക്കുന്നു.

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം സംസ്ക്കാരിക്കുന്നത് സംബന്ധിച്ച്, തൃശൂർ അതിരൂപതാ ബിഷപ്പ് മാർ ആൻഡ്രൂസ്​ താഴത്താണ് സർക്കുലർ പുറത്തിറക്കിയത്. പള്ളികളിൽ പലതിലും കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം കുഴിയെടുക്കുന്നതിന് ബുദ്ധിമുട്ടുകളുണ്ട്.

സാഹചര്യം കണക്കിലെടുത്ത് സർക്കാർ, ആരോഗ്യ വകുപ്പ്, പോലിസ്​ എന്നിവരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കാൻ കഴിയാതെ വന്നാൽ ദഹിപ്പിക്കാമെന്നും അതിരൂപത സർക്കുലറിൽ വ്യക്തകുമാക്കുന്നുണ്ട്.

സഭാ നിയമം ഇത് അനുവദിക്കുന്നുണ്ടെന്നു പറയുന്ന സർക്കുലർ, ഭൗതിക അവശിഷ്ടം സെമിത്തേരിയിൽ അടക്കം ചെയ്താൽ മതിയെന്നും വ്യക്തമാക്കുന്നു.

പ്രത്യേക സാഹചര്യങ്ങളിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കുന്നതും അനുവദിക്കാം. നിർദേശങ്ങൾ വികാരമാർ ഇടവക ജനങ്ങളെ അറിയിക്കണം.

ചാലക്കുടിയിൽ കൊവിഡ് ബാധിച്ചു മരിച്ച ഡിന്നി ചാക്കോയുടെ സംസ്കാര വിവാദത്തിന് പിന്നാലെയാണ് അതിരൂപതയുടെ സർക്കുലർ. കൊവിഡ് മുക്തമാകും വരെ മാത്രമാണ് സർക്കുലറിന് പ്രസക്തി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News