ദേശീയ പ്രതിഷേധത്തില്‍ അണിനിരന്ന് ലക്ഷങ്ങള്‍; സംസ്ഥാനത്താകെ രണ്ട് ലക്ഷം കേന്ദ്രങ്ങളില്‍ കേന്ദ്ര നയങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി സിപിഐഎം

അടിയന്തരാവശ്യങ്ങൾ ഉന്നയിച്ച്‌ സിപിഐ എം നേതൃത്വത്തിൽ അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധദിനം ആചരിച്ചു. ശാരീരിക അകലം പാലിച്ചും മാസ്‌ക്‌ ധരിച്ചും ബ്രാഞ്ച്‌ തലത്തിലാണ്‌ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്. ഒരു ബ്രാഞ്ചില്‍ മൂന്ന് മുതല്‍ അഞ്ച് കേന്ദ്രങ്ങളിലായി ഒരു കേന്ദ്രത്തില്‍ പത്തില്‍ താ‍ഴെ ആ‍ളുകളെ അണിനിരത്തിയാണ് രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്.

ആദായനികുതിദായകരില്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറ്‌ മാസത്തേക്ക്‌ പ്രതിമാസം 7,500 രൂപവീതം നൽകുക, എല്ലാ മാസവും ഒരാൾക്ക്‌ പത്ത്‌ കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ്‌ പദ്ധതിയുടെ വേതനം വർധിപ്പിച്ച്‌ 200 തൊഴിൽദിനം ലഭ്യമാക്കുക, നഗരങ്ങളിലെ പാവപ്പെട്ടവർക്കും തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കുക, അർഹരായ എല്ലാവർക്കും തൊഴിൽരഹിതവേതനം ഉടൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രക്ഷോഭം സംഘടിപ്പിച്ചത്.

ദേശീയ ആസ്‌തികൾ കൊള്ളയടിക്കൽ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, തൊഴിൽനിയമങ്ങൾ റദ്ദാക്കൽ എന്നീവിഷയങ്ങളിലും പ്രതിഷേധമുയര്‍ന്നു.

ന്യൂഡൽഹി ഗോൾമാർക്കറ്റിൽ എ കെ ജി ഭവനുസമീപം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിഷേധത്തിന്‌ നേതൃത്വം നൽകി. കേരളത്തിൽ രണ്ടുലക്ഷം കേന്ദ്രത്തിൽ പത്തുലക്ഷത്തിലധികം പേർ അണിനിരക്കും.

കൊവിഡ് കാലത്ത് ജനങ്ങളുടെ ദുരിതങ്ങളെ ലഖൂകരിക്കാന്‍ ഉതകുന്ന നടപടികള്‍ക്ക് പകരം ആ പ്രതിസന്ധികളെ കൂടുതല്‍ രൂക്ഷമാക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാ സ്വീകരിച്ചത്.

ഉത്തേജക പദ്ധതികളെന്ന പേരില്‍ രാജ്യത്ത് പ്രഖ്യാപിക്കപ്പട്ടതൊക്കെയും പൊതുമുതല്‍ വില്‍പ്പന ഉള്‍പ്പെടെ അപകടകരമായ തീരുമാനങ്ങളാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News