സർക്കാരും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടും അനങ്ങിയില്ല; ഭിന്നശേഷിക്കാരന് പാലക്കാട് നഗരസഭയുടെ അവഗണന

ഭിന്നശേഷിക്കാരന് പാലക്കാട് നഗരസഭയുടെ അവഗണന. പാലക്കാട് മുനിസിപ്പാലിറ്റി ബസ് സ്റ്റാൻ്റ് പൊളിച്ചു മാറ്റിയപ്പോൾ ഉപജീവന മാർഗ്ഗമായ ചായക്കട കൃഷ്ണമൂർത്തിക്ക് നഷ്ടമായി. പകരം സ്ഥലമനുവദിക്കണമെന്ന് സംസ്ഥാന സർക്കാരും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടും പാലക്കാട് നഗരസഭ ഇനിയും അനുകൂല നിലപാടെടുത്തിട്ടില്ല.

എലപ്പുള്ളി വേങ്ങാട്ടെ കൃഷ്ണമൂർത്തി വയ്യാത്ത കാലുമായി പാലക്കാട് നഗരസഭയുടെ പടികൾ കയറിയിറങ്ങി തുടങ്ങിയിട്ട് വർഷം 2 പിന്നിട്ടു. പാലക്കാട് മുനിസിപ്പാലിറ്റി ബസ് സ്റ്റാൻ്റ് ബലക്ഷയത്തെ തുടർന്ന് പൊളിച്ചു മാറ്റിയതോടെ ഉപജീവനമാർഗ്ഗമായ ചായക്കട നഷ്ടപ്പെട്ടതാണ്. സ്റ്റേഡിയം ബസ് സ്റ്റാൻ്റിൽ പകരം സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.

നഗരസഭ നടപടിയെടുക്കാത്തതിനാൽ സർക്കാരിനെ സമീപിച്ചു. നഗരകാര്യ റീജിയണൽ ജോയിൻ്റ് ഡയറക്ടർ കത്തയച്ചിട്ടും കൃഷ്ണമൂർത്തിയുടെ അപേക്ഷ നഗരസഭ പരിഗണിച്ചില്ല. ഇതിനു പുറമെ പുതിയ അപേക്ഷയായി പരിഗണിച്ച് 6 ആഴ്ചയ്ക്കകം നടപടിയുണ്ടാകണമെന്നും സ്റ്റേഡിയം ബസ് സ്റ്റാൻ്റിലെ പുതിയ സ്ഥലത്ത് മറ്റാരെയും പരിഗണിക്കുതെന്നും ഫെബ്രുവരി 26 ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ ഇതും നഗരസഭാ അധികൃതർ പരിഗണിച്ചിട്ടില്ല.

1992 ലാണ് കൃഷ്ണമൂർത്തിക്ക് മുനിസിപ്പൽ ബസ് സ്റ്റാൻറിൽ ചായക്കടയ്ക്ക് സ്ഥലം അനുവദിച്ചത്. മുടങ്ങാതെ വാടക നൽകിയിരുന്നു. കാൽ നൂറ്റാണ്ട് കാലം ഈ ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയത്.
അത് നഷ്ടപ്പെടുകയും പുതിയത് അനുവദിക്കാതെ നഗരസഭ അവഗണന തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ കൃഷ്ണമൂർത്തിയുടെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News