സുശാന്തിന്റെ മരണം; വെളിപ്പെടുത്തലുമായി വിവേക് ഒബ്‌റോയിയും സപ്‌നയും കങ്കണയും; കരണ്‍ ജോഹറിനും ആലിയാ ഭട്ടിനും സൈബര്‍ ആക്രമണം

മുംബൈ: നടന്‍ സുശാന്ത് സിംഗിന്റെ മരണത്തില്‍ ബോളിവുഡിനെതിരെ വിമര്‍ശനവുമായി വിവേക് ഒബ്‌റോയി. താരത്തെ സിനിമാമേഖലയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നാണ് സഹപ്രവര്‍ത്തകരുടെ വെളിപ്പെടുത്തലുകള്‍.

”ബോളിവുഡ് പുനരാലോചിക്കണം, പരസ്പര സഹകരണവും സ്‌നേഹവും വേണം. സിനിമാ മേഖല ഒരു കുടുംബം പോലെ ആകണം.”-വിവേക് ഒബ്‌റോയി പറഞ്ഞു.

സുശാന്ത് സിനിമാമേഖലയില്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ട് പോയെന്ന് സെലിബ്രറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റും സുഹൃത്തുമായ സപ്ന ഭാവ്‌നാനി ട്വീറ്റ് ചെയ്തു.

സുശാന്തിനെ ഒതുക്കാന്‍ ശ്രമിച്ചവരെ അറിയാമെന്ന് സംവിധായകന്‍ ശേഖര്‍ കപൂറും പറഞ്ഞു.

സുശാന്തിന്റേത് ദുര്‍ബല മനസാണെന്ന പ്രചാരണം കള്ളമാണെന്നും സിനിമാ മേഖലയില്‍ നിന്ന് സുശാന്തിനെ പുറത്താക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നതായും നടി കങ്കണയും പറഞ്ഞു.

അതേസമയം, സുശാന്തിന്റെ മരണത്തില്‍ അനുശോചനക്കുറിപ്പ് എഴുതിയതിന് പിന്നാലെ കരണ്‍ ജോഹറിനും ആലിയാ ഭട്ടിനും എതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരിക്കുകയാണ്.

സുശാന്തിനെ ഒതുക്കുന്നതില്‍ ബോളിവുഡിലെ കരുത്തനായ കരണ്‍ ജോഹറിനും പങ്കുണ്ടെന്നാണ് ആരോപണം. കരണ്‍ ജോഹര്‍ ഗ്യാങ്ങിനെ ബഹിഷ്‌കരിക്കുക, സ്വജനപക്ഷപാതം അവസാനിപ്പിക്കുക എന്നീ ഹാഷ്ടാഗുകളാണ് ട്രെന്‍ഡിംഗ് ആയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here