വിമാനത്തില്‍ എത്തുന്നവരില്‍ പലരും രോഗബാധിതര്‍; ഇത് മറ്റുള്ളവരിലേക്ക് ബാധിക്കും, തടയാനാണ് പരിശോധന നടത്തണമെന്ന് പറയുന്നത്; മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം: രോഗവ്യാപനം തടയാനാണ് പരിശോധന നടത്തി കൊണ്ടുവരണമെന്ന് പറയുന്നതെന്ന് മന്ത്രി ഇപി ജയരാജന്‍.

മന്ത്രിയുടെ വാക്കുകള്‍:

”എല്ലാവരും നാട്ടിലേക്ക് വരണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. എന്നാല്‍ വിമാനത്തില്‍ എത്തുന്നവരില്‍ പലരും രോഗബാധിതരാണ്. ഇത് മറ്റുള്ളവര്‍ക്ക് രോഗം ബാധിക്കുന്നതിന് ഇടയാക്കും. രോഗവ്യാപനം ഉണ്ടാകും. ഈ സാഹചര്യത്തിലാണ് പരിശോധന നടത്തി കൊണ്ടുവരണമെന്ന് പറയുന്നത്. എല്ലാ വിമാന സര്‍വീസും ഇങ്ങനെ വരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രോഗമുള്ളവര്‍ വരണ്ട എന്നല്ല. അവരെ പ്രത്യേക വിമാനത്തില്‍ എത്തിക്കണം. ഇതിലൂടെ രോഗവ്യാപനം വലിയ തോതില്‍ തടയാന്‍ സാധിക്കും. ചാര്‍ട്ടേഡ് വിമാനത്തില്‍ മാത്രമല്ല വന്ദേ ഭാരത് മിഷനില്‍ വരുന്നവര്‍ക്കും പരിശോധന നടത്തണം. വിമാനത്തില്‍ ഉള്ളവര്‍ക്കും ഇത് കൂടുതല്‍ ആത്മ വിശ്വാസം നല്‍കും.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News