സക്കീര്‍ ഹുസൈനെതിരെ നടപടിയെടുത്തുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; സി.എന്‍. മോഹനന്‍

കൊച്ചി: കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ നടപടിയെടുത്തുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍.

സക്കീര്‍ ഹുസൈന്‍ തന്നെയാണ് നിലവില്‍ കളമശ്ശേരി ഏരിയാ സെക്രട്ടറി. പരാതികളില്‍ അന്വേഷണം നടത്തുക എന്നത് പാര്‍ട്ടിയുടെ സംഘടനാ രീതിയാണ്. നടപടിയെടുത്താല്‍ മാധ്യമങ്ങളെ അറിയിക്കുന്നതാണ് പാര്‍ട്ടി രീതിയെന്നും സി.എന്‍. മോഹനന്‍ കൊച്ചിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News