‘സുശാന്തിന്റേത് ആത്മഹത്യയല്ല’; ബോളിവുഡ്

ബോളിവുഡിനെ മാത്രമല്ല രാജ്യത്തെ ഒട്ടാകെ ഞെട്ടിച്ചുകൊണ്ടാണ് പ്രമുഖ നടന്‍ സുശാന്ത് സിങ് രാജ് പുതിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. സുശാന്തിന് വിഷാദരോഗമുണ്ടായിരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മകന്റെ മരണത്തില്‍ സംശയം ഉന്നയിച്ചിരിക്കുകയാണ് കുടുംബം. സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും കുടുംബം ആരോപിക്കുന്നു.


മരണത്തിനു പിന്നിലെ സത്യാവസ്ഥ കണ്ടെത്തണമെന്ന് അമ്മാവന്‍ പറഞ്ഞു. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കുടുംബത്തിന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സുശാന്തിന്റെ മൃതദേഹം പവന്‍ ഹന്‍സ് ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകിട്ട് നാലരയോടെ സംസ്‌കരിച്ചു. കോവിഡിന്റെ സാഹചര്യത്തില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുകളുംമാത്രമാണ് സംസ്‌കാരചടങ്ങില്‍ പങ്കെടുത്തത്.

മരണം കൊലപാതകമാണെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സുശാന്തിന്റെ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചു.

അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്യും. സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം ബിഹാറിലെ ജന്‍ അധികാര്‍ പാര്‍ടി നേതാവ് പപ്പു യാദവ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News