ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്ക് എതിരെ സിപിഐഎം നേതൃത്വത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം നടന്നു.
എ കെ ജി ഭവന് മുന്നില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പ്രക്ഷോഭത്തില്‍ അണിനിരന്നു. പശ്ചിമ ബംഗാള്‍, ത്രിപുര, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും ബഹുജനങ്ങള്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി.
കോവിഡ് രൂക്ഷമാവുകയും ലക്ഷകണക്കിന് പേര്‍ തൊഴില്‍ ഇല്ലാതെ കഷ്ടപെടുകയും ചെയ്യുന്ന സമയത്തും കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയാണ് സിപിഐഎം ആഹ്വനം ചെയ്ത ബഹുജന പ്രക്ഷോഭം. കോവിഡ് കാലത്തും അനവധി പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധത്തില്‍ അണി നിരന്നു.
ഷിംലയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെ പ്രതിഷേധിച്ചു. പശ്ചിമ ബംഗാള്‍, ത്രിപുര, ഹരിയാന, പഞ്ചാബ് തുടങ്ങി മുഴുവന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം ഉണ്ടായി.
സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിനു മുന്നില്‍ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പോസ്റ്ററുകളും പ്ലേകാര്‍ഡുകളുമായി പ്രതിഷേധത്തിന്റെ ഭാഗമായി അണി നിരന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി.
നിത്യവൃത്തിയ്ക്ക് കഷ്ട്ടപെടുന്നവര്‍ക്ക് ആറു മാസത്തേയ്ക്ക് മാസം തോറും 10 കിലോ ഭക്ഷ്യ ധാന്യം നല്‍കുക,പാവപ്പെട്ടവര്‍ക്ക് മാസം 7500 രൂപ നല്‍കുക, തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ 200 ദിന പ്രവര്‍ത്തി ദിനം ഉറപ്പാക്കുക, പൊതു മേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് നിറുത്തുക തുടങ്ങിയ ആവിശ്യങ്ങള്‍ ആണ് സിപിഐഎം മുന്നോട്ട് വയ്ക്കുന്നത്.
തെക്കന്‍ മേഖലയിലെ പ്രതിഷേധത്തില്‍ ലക്ഷങ്ങള്‍ അണിനിരന്നു
തിരുവനന്തപുരം: ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ച് തെക്കന്‍ മേഖലയില്‍ നടന്ന സിപിഐഎം പ്രതിഷേധത്തില്‍ ലക്ഷങ്ങള്‍ അണിനിരന്നു. തിരുവനന്തപുരത്ത് 13318 കേന്ദ്രങ്ങളിലും, കൊല്ലത്ത് 20000 കേന്ദ്രങ്ങളിലും, പത്തനംതിട്ടയില്‍ 7330 കേന്ദ്രങ്ങളിലുമാണ് പ്രതിഷേധം അരങ്ങേറിയത്. തിരുവനന്തപുരം പാളയത്ത് നടന്ന പരിപാടി പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിളള ഉത്ഘാടനം ചെയ്തു
തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന പ്രതിഷേധ പരിപാടി ഉത്ഘാടനെ ചെയ്ത് കൊ്ണ്ടാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിളള കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായി വിമര്‍ശനം ഉന്നയിച്ചത്.കോവിഡ് കാലത്തും കേന്ദ്രം വര്‍ഗ്ഗീയത കളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആറ് മാസത്തേക്ക് ആദായ നികുതി പരിധിക്ക് പുറത്തുളളവര്‍ക്ക് പ്രതിമാസം 7500 രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ പണമായി നല്‍കണമെന്ന് എസ്.രാമചന്ദ്രന്‍ പിളള ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന കേരളത്തെ അപകീര്‍ത്തീ പെടുത്താന്‍ ആണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍.ഉപയോഗിക്കാത്ത വൈദ്യുതിക്ക് ചാര്‍ജ് വന്നിട്ടുണ്ടെങ്കില്‍ അതിന് നഷ്ടപരിഹാരം നല്‍കുമെന്നും കോടിയേരി വ്യക്തമാക്കി.
ഭക്ഷ്യ ധാന്യങ്ങള്‍ പുഴവരിച്ച് ഗോഡൗണില്‍ കിടന്നിട്ടും അത് പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് എംഎ ബേബി കുറ്റപ്പെടുത്തി.
തിരുവനവന്തപുരത്ത് 13318 കേന്ദ്രങ്ങളിലും, കൊല്ലത്ത് 20000 കേന്ദ്രങ്ങളിലും, പത്തനംതിട്ടയില്‍ 7330 കേന്ദ്രങ്ങളിലും സമര പരിപാടികള്‍ നടന്നു. കൊല്ലത്ത് കെ എന്‍ ബാലഗോപാലും, പത്തനംതിട്ടയില്‍ കെ ജെ തോമസും പരിപാടിയില്‍ പങ്കാളികളായി.

Get real time update about this post categories directly on your device, subscribe now.