സംവിധായകനും അഭിനേതാവും നിര്‍മ്മാതാവുമായ രഞ്ജി പണിക്കരുടെ മകന്‍ നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി. ചെങ്ങന്നൂര്‍ കാരയ്ക്കാട് സ്വദേശിനി മേഘ ശ്രീകുമാറാണ് വധു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലായിരുന്നു ചടങ്ങ്.
രാവിലെ 7.30 നും 8 മണിക്കും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ആണ് സിനിമാ സംവിധായകനായ നിഖില്‍ രഞ്ജി പണിക്കര്‍ മേഘാ ശ്രീകുമാറിന് വരണമാല്യം ചാര്‍ത്തിയത്. ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ചെങ്ങന്നൂര്‍ കാരയ്ക്കാട് സ്വദേശിനിയാണ് വധു മേഘ ശ്രീകുമാര്‍. മായാ ശ്രീകുമാറിന്റെയും ശ്രീകുമാര്‍ പിള്ളയുടെയും മകളാണ്.
മെഡിക്കല്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത് . ഇരുവരുടെയും ഭാഗത്തു നിന്ന് 20 പേര്‍ മാത്രമാണ് എത്തിയത്. ചലച്ചിത്ര രംഗത്ത് നിന്നും സംവിധായകന്‍ ഷാജി കൈലാസ് വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
കലാ മണ്ഡലം ഹൈദരലി എന്ന ചിത്രത്തിലൂടെ നിഖില്‍ അഭിനയരംഗത്തും ചുവടുറപ്പിച്ചിരുന്നു. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രഞ്ജി പണിക്കരുടെ ചെറുപ്പകാലത്തെ ആണ് നിഖില്‍ അഭിനയിപ്പിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.