സൈനികരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം പിബി; എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണം

ദില്ലി: കിഴക്കന്‍ ലഡാക്കിലെ ചൈനീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മരണത്തില്‍ അനുശോചനം രേഖപ്പടുത്തി സിപിഐഎം പൊളിറ്റ് ബ്യുറോ.

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിലവിലുള്ള അവസ്ഥയില്‍ അയവ് വരുത്തണമെന്നും എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പി.ബി. ആവശ്യപ്പെട്ടു.

രണ്ട് സര്‍ക്കാരുകളും അടിയന്തരമായി ഉന്നത തല യോഗം വിളിച്ചു ചേര്‍ക്കണം. ഇതിലൂടെ മുന്‍ ധാരണ പോലെ അതിര്‍ത്തിയില്‍ സമാധാനം തിരികെ കൊണ്ടുവരണമെന്നും പൊളിറ്റ് ബ്യുറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News