ഇത് ബോളിവുഡ് അല്ല, കേരളം; സിനിമയിലെ അലിഖിത നിയമങ്ങളെക്കുറിച്ച് തുറന്നടിച്ച് നീരജ് മാധവ് – Kairali News | Kairali News Live l Latest Malayalam News
  • Download App >>
  • Android
  • IOS
Tuesday, April 20, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ഇതുവരെ സജ്ജമായിട്ടില്ലെന്ന് ജോര്‍ജ് കളളിവയല്

    ജീവനുണ്ടെങ്കിലെ ജീവിതമുളളു:ജാഗ്രത കൈവിടരുതെന്ന് ഡോ മോഹന്‍ റോയി

    ‘കൊവിഡാണ്, പൂരത്തിനും, പെരുന്നാളിനുമൊന്നും ഗംഗയിപ്പോ പോണ്ടാ…’ നകുലന്റെ നിര്‍ദേശം വൈറല്‍

    സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്‌സിന്‍ ഉദാരവല്‍ക്കരണനയവുമായി കേന്ദ്രസര്‍ക്കാര്‍

    ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ വിലക്ക് ; രാജ്യം റെഡ് ലിസ്റ്റില്‍

    മഹാരാഷ്ട്രയിൽ കോവിഡ് കത്തിപ്പടരുന്നു; ഇന്ന് ഏറ്റവും ഉയർന്ന ഏക ദിന വർദ്ധനവ്

    രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷം ; മഹാരാഷ്ട്രയില്‍ 58,924 പേര്‍ക്ക് കോവിഡ്, ദില്ലിയില്‍ ലോക്ക്ഡൗണ്‍

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | Kairali News Live l Latest Malayalam News

Kairali News
No Result
View All Result

ഇത് ബോളിവുഡ് അല്ല, കേരളം; സിനിമയിലെ അലിഖിത നിയമങ്ങളെക്കുറിച്ച് തുറന്നടിച്ച് നീരജ് മാധവ്

by ന്യൂസ് ഡെസ്ക്
10 months ago
ഇത് ബോളിവുഡ് അല്ല, കേരളം; സിനിമയിലെ അലിഖിത നിയമങ്ങളെക്കുറിച്ച് തുറന്നടിച്ച് നീരജ് മാധവ്
Share on FacebookShare on TwitterShare on Whatsapp

സിനിമയിലെ വിവേചനത്തെക്കുറിച്ചും മേധാവിത്വത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ നീരജ് മാധവ്. സിനിമയിലെ അലിഖിത നിയമങ്ങളെക്കുറിച്ചും മാറ്റിനിര്‍ത്തപ്പെടലുകളെക്കുറിച്ചുമാണ് നീരജിന്റെ പ്രതികരണം.

ADVERTISEMENT

നീരജിന്റെ വാക്കുകള്‍:

READ ALSO

‘2020 എനിക്ക് മടുത്തു..’; നീരജ് മാധവിന്റെ പുതിയ റാപ്പ് സോങ്ങും വെെറല്‍; വീഡിയോ

എസ്പിബിയുടെ വിയോഗം: പ്രണാമം അര്‍പ്പിച്ച് മലയാള സിനിമാ ലോകം

‘സിനിമയില്‍ ചില അലിഖിത നിയമങ്ങള്‍ ഉണ്ട് ‘, ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പണ്ട് എന്നോട് പറഞ്ഞതാണ്, ”അതൊക്കെ നോക്കീം കണ്ടും നിന്നാല്‍ നിനക്കു കൊള്ളാം.” അന്നതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടിയില്ല, 6 വര്‍ഷങ്ങള്‍ക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോള്‍ ഞാനോര്‍ക്കുന്നത് ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാന്‍ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

പല സിനിമാ സെറ്റുകളിലും ഇപ്പഴും നിലനില്‍ക്കുന്ന ഒരു hierarchy സംബ്രദായമുണ്ട്. സീനിയര്‍ നടന്മാര്‍ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക് സ്റ്റീല്‍ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേര്‍തിരിവ്. ചായ പേപ്പര്‍ ഗ്ലാസില്‍ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേല്പിക്കുമ്പോഴാണ് പ്രശ്‌നം.

കാലിന്മേല്‍ കാല് കേറ്റി വച്ചിരുന്നാല്‍ ജാഡ, കൂളിംഗ് ഗ്ലാസ്സിട്ടാല്‍ അഹങ്കാരം, സ്‌ക്രിപ്റ്റില്‍ അഭിപ്രായം പറഞ്ഞാല്‍ ഇടപെടല്‍. നമ്മള്‍ casual ആയി പറയുന്ന ഓരോ വാക്കുകളും വരെ ചിന്തിക്കാന്‍ പറ്റാത്ത രീതിയില്‍ ദുര്‍വ്യാഖ്യാനിക്കപ്പെടും. Extremely judgemental ആയിട്ടുള്ള ഒരു പറ്റം കൂട്ടര്‍.

വളര്‍ന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിന്‍ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങള്‍ അളക്കലാണ്, എന്നാല്‍ നിങ്ങള്‍ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്റെ മാനദണ്ഡം. വിധേയത്വം , സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം.

പിന്നെ കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കാതിരിക്കുക, തരുന്ന കാശും മേടിച്ച് വീട്ടില്‍ പോവുക. എന്നാല്‍ നിങ്ങളെ അടുത്ത പടത്തില്‍ വിളിക്കും. ഒരുപക്ഷെ പ്രായത്തിന്റെ അപക്വതയില്‍ അല്‍പം വാശികളും അശ്രദ്ധയും ഒക്കെ കാണിച്ചിട്ടുണ്ടാവാം, അതുകൊണ്ട് പല ‘സിനിമക്കാരുടെയും’ good booksല്‍ ഞാന്‍ കേറിപറ്റിയിട്ടില്ല.

അല്പം demanding ആയതിന്റെ പേരില്‍ പല അവസരങ്ങളും എനിക്ക് നഷ്ടപെട്ടിട്ടുണ്ട്. ഞാന്‍ പോലും വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളത്.

ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ടുളളത് കഴിവും പ്രയത്‌നവുമാണ് എന്നിരിക്കെ, സിനിമയില്‍ മുന്നേറാന്‍ നമ്മള്‍ക്കു വേണ്ടത് അതൊന്നുമല്ല എന്നുള്ളതാണ് വാസ്തവം. ഞാന്‍ ചെറിയ വേഷങ്ങളില്‍ തുടങ്ങിയ ആളാണ്, അതുകൊണ്ട് തന്നെ ഓരോ ചവിട്ടുപടിയും ഏറെ ശ്രമകരമായിരുന്നു. സിനിമ ഒരു show business കൂടിയാണ്, അപ്പോള്‍ കൂടുതല്‍ ശമ്പളം മേടിക്കുന്നവര്‍ ആണ് താരങ്ങള്‍.

നായികയുടെ hairdresserന്റെ പകുതി പോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് ഇന്ന് ഏഴക്ക ശമ്പളമുള്ള ഒരു നിലയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു വലിയ അധ്വാനമുണ്ട്. എന്നാല്‍ ഏറ്റവും വലിയ സത്യവും സങ്കടവും എന്താണെന്ന് വെച്ചാല്‍ സിനിമയില്‍ കലാകാരന്റെ കഴിവല്ല, കൈകാര്യമാണ് അവന്റെ ഭാവി നിര്‍ണയിക്കുന്നത് എന്നുള്ളതാണ്. ഒപ്പം അവകാശപ്പെടാന്‍ ഒരു പാരമ്പര്യം കൂടെ ഉണ്ടെങ്കില്‍ പിന്നെ സേഫ് ആണ്.

ആദ്യകാലത്തെ കോമഡി വേഷങ്ങളില്‍ നിന്ന് ചുവട് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ പലരും പേടിപ്പിച്ചു, വെറുതെ ഉള്ളത് കൂടി ഇല്ലാതാവും. പിന്നീട് നായകനായപ്പോഴാണ് മനസിലായത് സിനിമാകച്ചവടം വേറൊരു പരിപാടിയാണെന്ന്. Satellite value മുതല്‍ സിനിമയ്ക്കു നല്ല തീയറ്ററുകള്‍ ലഭിക്കുന്നതു വരെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നായകന്റെ തലയിലാണ്.

ഇതെല്ലാം ചെയ്ത് പടം തീയറ്ററില്‍ എത്തിച്ചാല്‍ നിങ്ങളില്‍ എത്ര പേര് ആദ്യവാരം പോയിക്കാണും ? അഭിപ്രായം കേട്ടിട്ട് പോവാം എന്നാണ് പലരുടെയും നിലപാട്, പടം above average ആയാലും പോരാ, exceptional ആണേല്‍ ഞങ്ങള്‍ വിജയിപ്പിക്ക്കാം. അല്ലേല്‍ വിമര്‍ശിച്ചു കീറിയോട്ടിക്കും. താരങ്ങളുടെ മോശപ്പെട്ട സിനിമകള്‍ പോലും ഇക്കൂട്ടര്‍ വിജയിപ്പിക്കുന്നില്ലേ ? അപ്പൊ പിന്നെ കൊച്ചു സിനിമകളുടെ കാര്യത്തില്‍ എന്താണ് ഇത്ര കാര്‍ക്കശ്യം ? ആരോട് പറയാന്‍…

ഇത്രയൊക്കെ എഴുതാന്‍ പ്രേരണയായത് കഴിഞ്ഞ ദിവസം സംഭവിച്ച Sushanth Singh Rajput എന്ന നടന്റെ മരണത്തോടനുബന്ധിച്ചു കങ്കണ റോണത് നടത്തിയ തുറന്നടിച്ച പ്രതികരണമാണ്. Bollywoodല്‍ ഗോഡ്ഫാദര്‍ ഇല്ലാത്ത സുശാന്തിന്റെ industryയിലെ ചെറുത്ത് നില്‍പ്പിന്റെ കഷ്ടപ്പാടിനെ പറ്റി കങ്കണ പറയുകയുണ്ടായി.

ഇത്രയും ചെറിയ നമ്മുടെ ഇന്‍ഡസ്ട്രയില്‍ പിടിച്ചു നില്‍ക്കാന്‍ പാടാണെങ്കില്‍ ബോളിവുഡിലെ അവസ്ഥ എന്തായിരിക്കും. Family manനു വേണ്ടി(അതിവിടെ ആരൊക്കെ കണ്ടു എന്നുള്ളത് വേറൊരു ചോദ്യം )മുംബയില്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കെയാണ് സംവിധായകന്‍ നിതെഷ് തിവാരി chichore യില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്, സ്‌ക്രീന്‍ ടെസ്റ്റും make up ചര്‍ച്ചയും എല്ലാം കഴിഞ്ഞു join ചെയ്യാന്‍ ഇരിക്കെയാണ് date clash മൂലം അത് കൈവിട്ടു പോയത്, അതില്‍ നല്ല വിഷമമുണ്ടായിരുന്നു.

അന്നാ സിനിമയില്‍ അഭിനയിച്ചിരുന്നേല്‍ ഒരു പക്ഷെ സുശാന്ത് സിങ് എന്ന വ്യക്തിത്വത്തെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചേനെ, സിനിമയില്‍ godfather ഇല്ലാത്ത എനിക്ക് അയാളുടെ യാത്രയും പ്രയത്‌നവും ഒരുപാട് relate ചെയ്യാന്‍ സാധിച്ചേനെ. ഒരു പക്ഷെ ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയേനെ…

ഇനിയും നീട്ടി വലിക്കുന്നില്ല, എന്നെങ്കിലും പറയണമെന്ന് വിചാരിച്ച ചില കാര്യങ്ങള്‍ ആണ്, ഇപ്പോള്‍ പങ്ക് വെക്കണമെന്ന് തോന്നി. സിനിമയെ സ്വപ്നം കണ്ട് കഴിയുന്നവരെ മടുപ്പിക്കാനല്ല മറിച്ചു അവര്‍ നേരിടാന്‍ സാധ്യതയുള്ള കടമ്പകളെ ഒന്നു ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം.

ഞാന്‍ അത്ര ഭയങ്കര നടനൊന്നുമല്ല, ചെയ്തതെല്ലാം മികച്ച സിനിമകളും അല്ല. പിന്നെന്താണ് പറഞ്ഞു വരുന്നതെന്ന് ചോദിച്ചാല്‍, in a fair race everyone deserves an equal start. സംവരണം വേണ്ട, തുല്യ അവസരങ്ങള്‍ മതി.

ഇത് ബോളിവുഡ് അല്ല, കേരളമാണ്. ആത്യന്തികമായി ഇവിടെ കഴിവും പ്രയത്‌നവും ഉള്ളവര്‍ നിലനില്‍ക്കും എന്ന ശുഭാപ്തിയുണ്ട്. ഇതുവരെ കൂടെ നിന്ന എല്ലവര്‍ക്കും നന്ദി, ഇനിയും ബഹുദൂരം മുന്നോട്ട് പൊവനുണ്ടു, കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

Tags: Malayala CinemaNeeraj Madhav
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ഇതുവരെ സജ്ജമായിട്ടില്ലെന്ന് ജോര്‍ജ് കളളിവയല്
DontMiss

April 20, 2021
ജീവനുണ്ടെങ്കിലെ ജീവിതമുളളു:ജാഗ്രത കൈവിടരുതെന്ന് ഡോ മോഹന്‍ റോയി
DontMiss

ജീവനുണ്ടെങ്കിലെ ജീവിതമുളളു:ജാഗ്രത കൈവിടരുതെന്ന് ഡോ മോഹന്‍ റോയി

April 20, 2021
‘കൊവിഡാണ്, പൂരത്തിനും, പെരുന്നാളിനുമൊന്നും ഗംഗയിപ്പോ പോണ്ടാ…’ നകുലന്റെ നിര്‍ദേശം വൈറല്‍
DontMiss

‘കൊവിഡാണ്, പൂരത്തിനും, പെരുന്നാളിനുമൊന്നും ഗംഗയിപ്പോ പോണ്ടാ…’ നകുലന്റെ നിര്‍ദേശം വൈറല്‍

April 20, 2021
സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്‌സിന്‍ ഉദാരവല്‍ക്കരണനയവുമായി കേന്ദ്രസര്‍ക്കാര്‍
DontMiss

സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്‌സിന്‍ ഉദാരവല്‍ക്കരണനയവുമായി കേന്ദ്രസര്‍ക്കാര്‍

April 19, 2021
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ വിലക്ക് ; രാജ്യം റെഡ് ലിസ്റ്റില്‍
Corona

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ വിലക്ക് ; രാജ്യം റെഡ് ലിസ്റ്റില്‍

April 19, 2021
മഹാരാഷ്ട്രയിൽ കോവിഡ് കത്തിപ്പടരുന്നു; ഇന്ന് ഏറ്റവും ഉയർന്ന ഏക ദിന വർദ്ധനവ്
DontMiss

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷം ; മഹാരാഷ്ട്രയില്‍ 58,924 പേര്‍ക്ക് കോവിഡ്, ദില്ലിയില്‍ ലോക്ക്ഡൗണ്‍

April 19, 2021
Load More

Latest Updates

കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ഇതുവരെ സജ്ജമായിട്ടില്ലെന്ന് ജോര്‍ജ് കളളിവയല്

ജീവനുണ്ടെങ്കിലെ ജീവിതമുളളു:ജാഗ്രത കൈവിടരുതെന്ന് ഡോ മോഹന്‍ റോയി

‘കൊവിഡാണ്, പൂരത്തിനും, പെരുന്നാളിനുമൊന്നും ഗംഗയിപ്പോ പോണ്ടാ…’ നകുലന്റെ നിര്‍ദേശം വൈറല്‍

സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്‌സിന്‍ ഉദാരവല്‍ക്കരണനയവുമായി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ വിലക്ക് ; രാജ്യം റെഡ് ലിസ്റ്റില്‍

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷം ; മഹാരാഷ്ട്രയില്‍ 58,924 പേര്‍ക്ക് കോവിഡ്, ദില്ലിയില്‍ ലോക്ക്ഡൗണ്‍

Advertising

Don't Miss

ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മള്‍ ഒന്നാം തരംഗത്തെ പ്രതിരോധിച്ചത്, ജാഗ്രത കൈവിടാതിരിക്കുക, സര്‍ക്കാര്‍ ഒപ്പമുണ്ട് ; മുഖ്യമന്ത്രി

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ഇതുവരെ സജ്ജമായിട്ടില്ലെന്ന് ജോര്‍ജ് കളളിവയല് April 20, 2021
  • ജീവനുണ്ടെങ്കിലെ ജീവിതമുളളു:ജാഗ്രത കൈവിടരുതെന്ന് ഡോ മോഹന്‍ റോയി April 20, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS