അതിര്‍ത്തിയിലെ ധാരണ ചൈന ലംഘിച്ചു; ചൈന ഏകപക്ഷീയമായി മേഖലയിലെ തല്‍സ്ഥിതിയില്‍ മാറ്റമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ഇന്ത്യ

ദില്ലി: ചൈന ഏകപക്ഷീയമായി മേഖലയിലെ തല്‍സ്ഥിതിയില്‍ മാറ്റമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും ഇതാണ് സംഘര്‍ഷത്തിന് വഴി ഒരുക്കിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി.

യഥാര്‍ത്ഥ നിയന്ത്രണ രേഖ മാനിക്കുക എന്ന ധാരണ ചൈന ലംഘിച്ചു. ഉന്നത തലത്തില്‍ സ്വീകരിച്ച ധാരണ ചൈന പാലിച്ചിരുന്നെങ്കില്‍ ഇത്തരം സംഭവം ഉണ്ടാകുമായിരുന്നില്ല.

ഇന്ത്യന്‍ ഭാഗത്ത് മാത്രമായിരുന്നു ഇന്ത്യന്‍ സൈന്യടത്തിന്റെ പ്രവര്‍ത്തനങ്ങള്‍. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും ആവശ്യമാണ്. അഭിപ്രയ വ്യത്യസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. രാജ്യത്തിന്റെ പരമാധികാരം ഉറപ്പാക്കാന്‍ ഇന്ത്യ പൂര്‍ണമായും ബാധ്യസ്ഥര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News