ചൈനീസ് അതിര്‍ത്തി സംഘര്‍ഷം: 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് സൈന്യം; ഇന്ത്യ-ചൈന സംഘര്‍ഷം ആശങ്കപ്പെടുത്തുന്നുവെന്ന് യുഎന്‍

ദില്ലി: കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ ഉണ്ടായത് വന്‍ ആള്‍നാശം. 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് സൈന്യം സ്ഥിരീകരിച്ചു. സംഘര്‍ഷ മേഖലയില്‍ നിന്ന് ഇരു വിഭാഗങ്ങളും പിന്‍ വാങ്ങിയതായും സൈന്യം അറിയിച്ചു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

43 ചൈനീസ് സൈനികര്‍ക്ക് മരണമോ പരുക്കോ ഉണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു. പുല്‍വാമ സംഭവത്തിന് ശേഷം അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവമാണ് ഗാല്‍വന്‍ താഴ്‌വരയിലെ ഏറ്റുമുട്ടല്‍.

സംഭവത്തില്‍ യു എന്‍ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യ ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ആശങ്ക ഉണ്ടാക്കുന്നുവെന്ന് യു എന്‍. ഇരു രാജ്യങ്ങളും പ്രകോപനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണം. യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റേതാണ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News