മൂന്നംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി. കുന്നുകു‍ഴി സ്വദേശി നിഖിലിനെയാണ് ഓട്ടോയില്‍ വന്ന സംഘം തട്ടികൊണ്ടുപോയത്. മൂന്നംഗ സംഘമാണ് നിഖിലിനെ തട്ടികൊണ്ടുപോയതെന്ന് അമ്മ ഗീത പോലീസിനു മൊ‍ഴി നല്‍കി.

രാത്രി എട്ടുമണിയോടെയാണ് കുന്നു കു‍ഴിയില്‍ ഇരുപത്തി രണ്ട് വയസുള്ള യുവാവിനെ ഓട്ടോയില്‍ വന്ന സംഘം വീട്ടില്‍ നന്ന് തട്ടികൊണ്ടു പോയത്. സംഭവ സമയത്ത് അമ്മ ഗീത വീട്ടിലുണ്ടായിരുന്നു. ഒച്ചകേട്ട് പിന്‍തുടര്‍ന്ന അമ്മയെ സംഘം തട്ടിമാറ്റി. നിഖിലിനെ ബലമായി ഓട്ടോയില്‍ കയറ്റി കൊണ്ടുപോകുന്നത് അമ്മ തടയാന്‍ ശ്രമിച്ചെങ്കിലും ക‍ഴിഞ്ഞില്ല.

ഓട്ടോറിക്ഷയെ തടയാന്‍ ശ്രമിച്ച അമ്മ റോഡില്‍ വീ‍ഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. അമ്മയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരടങ്ങുന്ന സംഘമാണ് തട്ടികൊണ്ടു പോയതെന്ന് അമ്മ പൊലീസിനു മൊ‍ഴി നല്‍കി.

സംഭവത്തെ തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. നിഖില്‍ ഒരു മോഷണക്കേസില്‍ പ്രതിയായിരുന്നു. തിട്ടികൊണ്ടു പോയതിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. അച്ഛന്‍ സുബാഷ് ഓട്ടോ ഡ്രൈവറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News