ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് ‘വി‍ലക്കി‍ഴിവ്’; വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എഡിജിപി മനോജ് എബ്രഹാം

ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മാഡിയവ‍ഴി തട്ടിപ്പ്. കുറഞ്ഞ തുകയ്ക്ക് ഉപകരണങ്ങള്‍ ലഭിക്കുമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബർ ഡോം നോഡൽ ഓഫീസറും എ.ഡി.ജി.പിയുമായ മനോജ് എബ്രഹാം പറഞ്ഞു.

പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റുകൾക്ക് സമാനമായ പേരുള്ള സൈറ്റുകൾ, കുറഞ്ഞ തുകയ്ക്ക് സാധനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ പരസ്യങ്ങളിലൂടെയും വാട്സ്ആപ്പ്, ഇ-മെയിൽ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളിലൂടെയും തട്ടിപ്പ് നടത്തുന്നത്.

ഇതുവ‍ഴി കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുെമന്ന് കരുതി പണം നൽകുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. ലോക്ക്ഡൌൺ സാഹചര്യത്തിൽ ജനങ്ങൾ കൂടുതലായി ഇ-കോമേഴ്‌സ് സൈറ്റുകളെ ആശ്രയിക്കുന്ന സാഹചര്യം മുതലാക്കിയാണ് തട്ടിപ്പ്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് സൈബർഡോം ജാഗ്രത നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

തട്ടിപ്പുകൾ നടത്തുന്ന രീതി ദിനംപ്രതി മാറി വരുന്ന സാഹചര്യത്തിൽ, ഇത്തരം തട്ടിപ്പുകളെ കുറിച്ച് മനസിലാക്കുവാനും, ജാഗ്രത പുലർത്തുവാനുമായി നിരന്തരമായി കേരള പോലീസ്, സൈബർഡോം എന്നിവയുടെ സോഷ്യൽ മീഡിയ പേജുകൾ വഴി നിർദേശങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്.

കൂടാതെ ഇത്തരത്തിൽ ഉള്ള തട്ടിപ്പുകൾക്കെതിരെയുള്ള ജാഗ്രത നിർദേശങ്ങൾ സൈബർഡോമിന്റെ അപ്ലിക്കേഷൻ വഴിയി ഉപയോക്താക്കൾക്ക് ഓട്ടോമാറ്റിക് സന്ദേശമായി ലഭിക്കും. ജനങ്ങൾ കേരളാ പോലീസിന്റെ ഇത്തരം സേവനങ്ങൾ കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും എഡിജിപി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News