കുടിവെള്ള കണക്‌ഷൻ; റെക്കോഡ്‌ സൃഷ്ടിച്ച്‌ സർക്കാർ; 8.82 ലക്ഷം കുടുംബങ്ങള്‍ക്ക് പുതിയ കണക്ഷന്‍

കുടിവെള്ള കണക്‌ഷൻ നൽകിയതിൽ റെക്കോഡ്‌ സൃഷ്ടിച്ച്‌ സർക്കാർ. സംസ്ഥാനത്താകെ 8.82 ലക്ഷം കുടുംബത്തിന്‌ കുടിവെള്ള കണക്‌ഷൻ നൽകി.

സംസ്ഥാന ചരിത്രത്തിൽ ആറ് ലക്ഷമോ അതിൽ കൂടുതലോ കുടിവെള്ള കണക്‌ഷൻ നൽകുന്ന ആദ്യ സർക്കാരാണിത്. 2021 മാർച്ചോടെ പത്ത്‌ ലക്ഷം കണക്‌ഷൻകൂടി നൽകും.

ഇതിനായുള്ള 880 കോടി രൂപയുടെ പ്രവർത്തനങ്ങൾ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇതിൽ 400 കോടി രൂപ സംസ്ഥാന വിഹിതമാണ്. 400 കോടി രൂപ കേന്ദ്ര സർക്കാരും 80 കോടി രൂപ തദ്ദേശസ്ഥാപനങ്ങളും വഹിക്കും.

എല്ലാ വീടുകളിലും പൈപ്പ് കണക്‌ഷനിലൂടെ കുടിവെള്ളം ലഭ്യമാകുന്ന ആദ്യ സംസ്ഥാനമാക്കുകയാണ്‌ സർക്കാർ ലക്ഷ്യം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here