25 രൂപയ്ക്ക് ചോറ് പാഴ്സല്‍; അയപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ തുടങ്ങി

സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത പദ്ധതിക്ക് പിന്തുണ നല്‍കി ഇടുക്കി ജില്ലയിലെ അയപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ തുടങ്ങി.

പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ പരപ്പില്‍ ആരംഭിച്ച ഹോട്ടലിന്റെ ഉദ്ഘാടനം ഇ എസ് ബിജിമോള്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഉച്ചയൂണ് 20 രൂപ നിരക്കിലും ലഭ്യമാകും.

25 രൂപയ്ക്ക് ചോറ് പാഴ്സലായും ലഭിക്കും. . ചടങ്ങില്‍ അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എല്‍ ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാമോള്‍ ബിനോജ്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ബീനാ സിന്തോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News