അതിര്‍ത്തി സംഘര്‍ഷം; ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസംഘടന

ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസംഘടന. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് സെക്രട്ടറി ജനറലിന്‍റെ വക്താവ് അഭ്യർഥിച്ചു.

സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഇരുരാജ്യങ്ങളും തുടങ്ങിയ ശ്രമങ്ങള്‍ ആശാവഹമാണെന്നും യുഎന്‍ നിരീക്ഷിച്ചു.

അതേസമയം 20 ജവാന്‍മാരുടെ വീരമൃത്യുവില്‍ അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അമേരിക്കന്‍ വിദേശകാര്യമന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തു.

സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സമാധാനപരമായി പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും നടപടികള്‍ സ്വീകരിക്കണമെന്നും അമേരിക്ക വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News