രാജ്യത്ത്‌ കൊവിഡ്‌ മരണം പന്ത്രണ്ടായിരത്തിലേക്ക്; രോ​ഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നു

രാജ്യത്ത്‌ കൊവിഡ്‌ മരണം പന്ത്രണ്ടായിരത്തിലേക്ക്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 11,903 ആയി. ആകെ രോ​ഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ 2003 കൊവിഡ് മരണങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്തത്. ഇതാദ്യമായാണ് ഇത്രയും കൊവിഡ് മരണങ്ങൾ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിൽ 10,974 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

രോ​ഗികളും മരണവും കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഉന്നതതലത്തിലുള്ള ചർച്ചകളും കൂടിയാലോചനകളും തുടരുകയാണ്‌.

21 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കോവിഡ്‌ സാഹചര്യം വിലയിരുത്തി. നിലവിൽ 1,55,227 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News