സുശാന്ത്‌ സിങ്ങിന്റെ മരണത്തില്‍ കടുത്ത ദുഃഖത്തിലായിരുന്ന സഹോദരന്റെ ഭാര്യ മരിച്ചു; ആരാധകൻ ജീവനൊടുക്കി

ആത്മഹത്യ ചെയ്ത ബോളിവുഡ്‌ നടൻ സുശാന്ത്‌ സിങ്ങിന്റെ സഹോദരന്റെ ഭാര്യ മരിച്ചു.കരൾ രോഗത്തിന്‌ ചികിത്സിലായിരുന്ന സുധ ദേവി സുശാന്തിന്റെ അന്ത്യകര്‍മങ്ങള്‍ മുംബൈയില്‍ പുരോഗമിക്കുമ്പോഴായിരുന്നു മരണം.

സുശാന്ത് ആത്മഹത്യ ചെയ്തുവെന്ന വാർത്ത കേട്ടതുമുതൽ സുധ ദേവി കടുത്ത ദുഃഖത്തിലായിരുന്നുവെന്നും ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നും ബന്ധുകൾ പറഞ്ഞു.

അതേസമയം സുശാന്ത്‌ സിങ്ങിന്റെ മരണത്തിൽ‌ മനംനൊന്ത്‌ ആരാധകൻ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ റായ്‌ബറേലിയിലാണ്‌ 10–-ാം ക്ലാസുകാരൻ ജീവനൊടുക്കിയത്‌. അയാൾക്ക്‌ ചെയ്യാമെങ്കിൽ എനിക്ക്‌ എന്തുകൊണ്ട്‌ പറ്റില്ലെന്ന്‌ ആത്മഹത്യാ കുറിപ്പ്‌ എഴുതിവച്ചായിരുന്നു‌ ആരാധകന്റെ ആത്മഹത്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here