കൊവിഡ്‌ കാലത്തെ ഇന്ധനക്കൊള്ള കുറ്റകരം:‌ സീതാറാം യെച്ചൂരി

ഇന്ധന തീരുവ കുത്തനെ ഉയർത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ്‌ കേന്ദ്ര സർക്കാരെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

ഒരാഴ്‌ചയ്‌ക്കിടെ പെട്രോളിനും ഡീസലിനും ലിറ്ററിന്‌ അഞ്ചുരൂപയോളം വിലകൂട്ടി. ആഗോളവിപണിയിൽ ക്രൂഡ്‌ ഓയിൽ വില കുത്തനെ ഇടിഞ്ഞപ്പോഴാണ് കേന്ദ്രം ആഭ്യന്തര വില ഉയർത്തുന്നത്‌.

ആഗോളവിപണിയിലെ വിലയിടിവിന്റെ ഗുണഫലം രാജ്യത്തെ സാധാരണക്കാർക്ക്‌ കൈമാറാതെ സർക്കാർ തട്ടിയെടുക്കുകയാണ്‌.

അടച്ചിടലിനെത്തുടർന്ന്‌ വലിയ വരുമാനനഷ്ടമാണ്‌ ജനങ്ങൾക്കുണ്ടായത്‌. ഭക്ഷണമടക്കം ഉറപ്പുവരുത്തി അവരെ സഹായിക്കേണ്ട ഘട്ടമാണിത്‌.

ജനങ്ങൾക്ക്‌ കൂടുതൽ വിഭവങ്ങൾ നൽകുന്നതിനുപകരം ഇന്ധനവില വർധിപ്പിച്ചും മറ്റും അവർക്കു‌മേൽ കൂടുതൽ ബാധ്യത സർക്കാർ അടിച്ചേൽപ്പിക്കുകയാണ്‌.

ഇതിൽക്കൂടുതൽ കുറ്റകരമായ ഒരു പ്രവൃത്തി വേറെയില്ല. തീരുവവർധന പിൻവലിച്ചുകൊണ്ട്‌ ക്രൂഡ്‌ഓയിൽ വിലയിടിവിന്റെ സാമ്പത്തികനേട്ടം ജനങ്ങൾക്ക്‌ കൈമാറാൻ സർക്കാർ തയ്യാറാകണം–- യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here