പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് മന്ത്രിസഭാ യോഗ തീരുമാനം

വിദേശത്ത് നിന്നെത്തുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർടിഫിക്കറ്റ് നിർബന്ധമാക്കാൻ മന്ത്രിസഭാ യോഗ തീരുമാനം.

ട്രൂനാറ്റ് സംവിധാനത്തിൽ പരിശോധന നടത്തണം. ഇതിനായി കേന്ദ്രസർക്കാർ എംബസികൾക്ക് നിർദേശം നൽകണം. രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായിട്ടാണ് സർക്കാർ തീരുമാനം.

വിദേശത്ത് നിന്നെത്തുന്ന പ്രവാസികളിൽ വലിയ തോതിൽ കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി തിരിച്ചെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർടിഫിക്കറ്റ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്.

എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും ഇത് ബാധകമാക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍ ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. തിരിച്ചുവരാൻ തയ്യാറാകുന്നവർക്ക് ട്രൂനാറ്റ് പരിശോധന നടത്തണം. ഇതിനായി കേന്ദ്രസർക്കാർ എംബസികൾക്ക് നിർദേശം നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെടും.

കേന്ദ്ര അനുമതി ഇല്ലെങ്കിലും പ്രവാസികളെ കൊണ്ടുവരുന്ന അതാത് ഏജൻസികൾ പരിശോധന നടത്തിയാൽ മതിയെന്നതാണ് സംസ്ഥാനം മുന്നോട്ട് വയ്ക്കുന്നത്. ട്രൂനാറ്റ് പരിശോധന നടത്തിയാൽ ഒരു മണിക്കൂറിനകം ഫലം ലഭിക്കും.

എന്നാൽ പരിശോധനയിൽ പോസിറ്റീവാകുന്നവരെ ഒ‍ഴിവാക്കുകയല്ല, മറിച്ച് പ്രത്യേകം വിമാനം ചാർട്ട് ചെയ്ത് നാട്ടിലെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും വ്യക്തമാക്കുന്നു.

ഇത്തരത്തിൽ ക്രമീകരിക്കുന്നതിലൂടെ നാട്ടിലെയ്ക്ക് എത്തുന്ന പ്രവാസികൾക്കിടയിലെ രോഗ വ്യാപനം തടയാൻ സാധിക്കുവെന്നാണ് സർക്കാർ വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News