കൊവിഡിനെതിരായ പോരാട്ടത്തിൽ ഐക്യദാർഡ്യമായി ഗാനമൊരുക്കിയിരിക്കുകയാണ് സംഗീത സംവിധായകൻ ബിജി ബാൽ.
ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ്റെ വരികൾക്ക്
സംഗീത സംവിധായകൻ ബിജിബാൽ സംഗീതമൊരുക്കി, ആലപിച്ച ‘അപരന്‍റെ നോവ്’ എന്ന ഗാനം കോവിഡ് പോരാട്ടത്തിൽ മുഴുകിയിരിക്കുന്ന ആരോഗ്യ പ്രവർത്തകരുൾപ്പടെയുള്ള മുഴുവൻ പോരാളികൾക്കും പ്രചോദനവും ഊർജവും പകരുന്നതാണ്.
നടനും സംവിധായകനുമായ വിജയകുമാർ പ്രഭാകരൻ്റെ സംവിധാനത്തിൽ ഒരുക്കിയ ഗാനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നേർക്കാഴ്ച്ചയാണ്.
‘മടിക്കാതെ പാലിക്കാം
മറക്കാതെ ശീലിക്കാം
ഭയക്കാതെ ജീവിക്കാം
നാളേയ്ക്കായി ‘
എന്ന സന്ദേശവുമായി എത്തുന്ന ഈ ഗാനം കൊവിഡ് പോരാളികൾക്കായി സമർപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
Get real time update about this post categories directly on your device, subscribe now.