കള്ളപ്പണക്കേസ്‌ പിൻവലിപ്പിക്കാൻ ഇബ്രാഹിം കുഞ്ഞ് ശ്രമിച്ചു; കേസിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഹൈക്കോടതി

മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഹൈക്കോടതി. വിജിലൻസ് ഐ ജി. എച്ച് വെങ്കിടേഷിന്റെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ നീരീക്ഷണം.

ആരോപണത്തിൽ പ്രാഥമിക തെളിവുകൾ കാണുന്നുണ്ടന്ന് വിലയിരുത്തിയ കോടതി ഇബ്രാഹിം കുഞ്ഞിന്റെയും മകന്റെയും കരാറിന് ശ്രമം നടത്തിയ മറ്റ് ലീഗ് നേതാക്കളുടേയും മൊഴികൾ ഹാജരാക്കാൻ വിജിലൻസിന് നിർദേശം നൽകി.

ഇബ്രാഹിം കുഞ്ഞ് ചന്ദ്രികയുടെ അക്കൗണ്ടിൽ 10 കോടി നിക്ഷേപിച്ചെന്ന ആരോപണത്തിൽ സ്വീകരിച്ച നടപടി അറിയിക്കാൻ എൻഫോഴ്സ്മെൻറ് ഡയറക്ടർക്കും കോടതി നിർദേശം നൽകി. സ്വീകരിച്ച നടപടി രണ്ടാഴ്ചക്കകം അറിയിക്കണം. പരാതിക്കാരനായ ഗിരീഷ് കുമാറിനെ ക്രിമിനൽ ഉദേശത്തോടെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടന്ന് കളമശേരി പൊലീസ് അറിയിച്ചു.

കേസിൽ തുടർനടപടിക്കുള്ള അനുമതിക്കായി ക്രിമിനൽ ചട്ടം 506 (1) പ്രകാരം ആലുവ മജിസ്ടേറ്റിന്റെ അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ടന്നും പൊലീസ് കോടതിയെ അറിയിച്ചു. ഗിരീഷ് കുമാറിനെ ഭിഷണിപ്പെടുത്തിയത് അന്വേഷിക്കാൻ കോടതി കളമശ്ശേരി പൊലിസിന് നിർദേശം നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News