കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശമ്പളം ഉറപ്പാക്കണം: സുപ്രീംകോടതി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശമ്പളം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി.

ശമ്പളം ഉറപ്പാക്കാൻ നാളെ തന്നെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവിറക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഉത്തരവിട്ടു.

ആരോഗ്യ പ്രവർത്തകർക്ക് ക്വാറന്റീൻ സൗകര്യം ഏർപ്പാടാക്കണമെന്നും കോടതി ഉത്തരവിട്ടുണ്ട്. ചുരുങ്ങിയത് ഒരാഴ്ചത്തെ ക്വാറന്റീൻ ഏർപ്പാടാക്കണം എന്നാണ് കോടതി നിർദേശം. ഇത് സർക്കാർ അംഗീകരിച്ചു.

ശമ്പളം ഉറപ്പാക്കണമെന്നും ഇത് പാലിക്കാത്തത് ക്രിമിനൽ കുറ്റമാണെന്നും കാണിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നേരത്തെ സർക്കുലർ നൽകിയെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

ആരോഗ്യ പ്രവർത്തകരുടെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഡോ. ആരുഷി ജയിന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News