കലാകൗമാരം ഓണ്‍ലൈനായി; അണിയറയില്‍ ചുക്കാന്‍ പിടിച്ച് ശ്രീനാഥ് ഗോപിനാഥന്‍

കലാകേരളം ലോക്ഡ‍ൗണിൽ നിശ്ചലമായപ്പോൾ സമാന്തരമായി വേദികളൊരുങ്ങിയത് ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലാണ്. പ്രായഭേദമില്ലാതെ ജനങ്ങള്‍ ഒന്നാകെ ഈ കലാപ്രകടനത്തിന്‍റെ ഭാഗമായി.

ഇതിനോടൊപ്പം തന്നെ കേരളത്തിലെ വിവിധ കലാലയങ്ങളിൽ കലോത്സവങ്ങളും അരങ്ങേറി. വെറും കലോത്സവമല്ല, കേരളത്തിലെ ആദ്യത്തെ സോഷ്യല്‍ മീഡിയാ കലോത്സവങ്ങൾ. ഇതിനെല്ലാം അമരക്കാരനമായി അണിയറയില്‍ പ്രവര്‍ത്തിച്ചത് പഴയൊരു എൻജിനീയറിങ്ങ് വിദ്യാർഥി നാളുകളോളം ഉറക്കമൊഴിച്ചു.

വിദ്യാഭ്യാസ കാലത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ സംഘടനയായ ടെക്നോസിന്‍റെ ഭാഗമായ പ്രവര്‍ത്തനങ്ങളും പരിചയവും കരുത്തായി.

എന്‍ജിനീയറിങ്ങ് വിദ്യാർഥികളുടെ സംഘടനയായ ടെക്നോസ് കേരളയുടെ മുൻ സംസ്ഥാന കൺവീനറായിരുന്നു കലാകൗമാരത്തെ ഓണ്‍ലൈനാക്കുന്ന ഈ ഉദ്യമത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ച ശ്രീനാഥ് ഗോപിനാഥന്‍. പത്തോളം എൻജിനീയറിങ് കോളജുകളിൽ നടന്ന കലോത്സവങ്ങളുടെ ബുദ്ധികേന്ദ്രം.

മത്സര ക്രമം തീരുമാനിക്കുന്നതു മുതൽ വിധികർത്താക്കളെ ഒരുക്കുന്നതും വിധി നിർണയത്തിനുള്ള ഗ്രൂപ്പുകളുണ്ടാക്കുന്നതുമെല്ലാം ശ്രീനാഥിന്റെ മേൽനോട്ടത്തിലാണ്.

വിധികർത്താക്കളും ചില്ലറക്കാരല്ല. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരും സിനിമാ താരങ്ങളുമൊക്കെ വാട്സപ് കലോത്സവത്തിലെ വിധികർത്താക്കളായി എത്തി.

രാവിലെ 10 മണി മുതലാണു മത്സരങ്ങൾ ആരംഭിക്കുക. മത്സരത്തിനുള്ള വിഷയങ്ങൾ 15 മിനിറ്റിനു മുൻപ് മാത്രമാണു നൽകുക. നിശ്ചിത സമയത്തിനുള്ളിൽ ചിത്രീകരിച്ചു തിരികെ വൊളന്റിയർമാര്‍ക്ക് നൽകണം. ഗൂഗിള്‍ ഡ്രൈവ് വഴി ഇതു വിധികർത്താക്കൾക്കു നൽകും.

ഓരോ മത്സരയിനത്തിലും വ്യത്യസ്ത വാട്സപ് ഗ്രൂപ്പുകളുണ്ട്. എംജി കലോത്സവത്തിൽ മോണോആക്ടിൽ 3 വർഷം തുടർച്ചയായി ഒന്നാം സ്ഥാനം നേടിയിരുന്ന ശ്രീനാഥ് നാടൻപാട്ടിലൂടെ സംസ്ഥാന സർക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ് വിജയി കൂടിയാണ്. നിലവിൽ കൊച്ചിയിൽ ഐടി സ്ഥാപനം നടത്തുകയാണ് ശ്രീനാഥ് ഗോപിനാഥന്‍

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here