തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശി ദാമോദരന്‍ (57) ആണ് മരിച്ചത്. ചെന്നൈ രാജീവ്ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഈ മാസം 12ന് ആണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ദാമോദരന് വൃക്കരോഗവും കടുത്ത ശ്വാസതടസ്സവും ഉണ്ടായിരുന്നു. ഇത് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. നിലവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ചുപേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

ഇവരെല്ലാം തന്നെ ചെന്നൈ രാജീവ്ഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ദാമോദരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബവും നിരീക്ഷണത്തില്‍ കഴിയുകയാണ്. കുടുംബാംഗങ്ങളില്‍ രണ്ടുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്്നാട് സെക്രട്ടറിയേറ്റിലും സ്ഥിതി അതീവ ഗുരുതരമാണ്.

149 ജീവനക്കാര്‍്ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ നാലുനഗരങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എങ്കിലും 33 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ എത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here