പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ വീടിനടുത്ത കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്നു.
ബസവന്‍കൊല്ലി കോളനിയിലെ ശിവകുമാര്‍ (22) ആണ് മരിച്ചത്. പുല്‍പ്പള്ളി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. ചെതലയം വനത്തിലാണ് ശിവകുമാര്‍ കടുവയുടെ ആക്രമണത്തിന് വിധേയമായത്.
ഇന്നലെയാണ് ശിവകുമാര്‍ വനത്തിലേക്ക് പോയത്. പിന്നീട് ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here