പുറത്തുനിന്നെത്തുന്നവരെ സ്വീകരിക്കുകയെന്നത് തന്നെയാണ് സംസ്ഥാനത്തിന്‍റെ നിലപാട്; രോഗവ്യാപനം മുന്‍കരുതലില്ലെങ്കില്‍ കൈവിട്ട് പോകും അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്

വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും സ്വീകരിക്കുക തന്നെയാണ് ചെയ്യുന്നത്. ഇത് സംസ്ഥാന സര്‍ക്കാറിന്‍റെ ആദ്യം മുതലു‍ള്ള നിലപാടാണ് ഇതിൽ മാറ്റമില്ല.

സമ്പർക്കത്തിലൂടെ രോഗം പടരുന്നത് തടയാന്‍ ക‍ഴിയണം. ഇക്കാര്യത്തിൽ മുൻകരുതലില്ലെങ്കിൽ രോഗവ്യാപനത്തോത് കൈവിട്ട് പോകും.

ഈ ജാഗ്രതയുടെയും മുൻകരുതലിന്‍റെയും ഭാഗമായാണ് അവർ പുറപ്പെടുന്നിടത്ത് കൊവിഡ് പരിശോധന വേണമെന്ന് സർക്കാർ പറഞ്ഞതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here