പ്രവാസികള്‍ക്ക് ട്രൂനാറ്റ് ടെസ്റ്റോ ആന്റിബോഡി ടെസ്റ്റോ നടത്താം, പരിശോധന ഇല്ലാത്ത രാജ്യങ്ങളില്‍ കേന്ദ്രം ഇടപെടണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികള്‍ പുറപ്പെടുന്ന രാജ്യത്ത് തന്നെ പരിശോധന നടത്തണമെന്ന ആവശ്യം വെച്ചത് ജാഗ്രതയുടെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്ദേഭാരത് ദൗത്യ്ം തുടങ്ങിയപ്പോഴും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. മെയ് അഞ്ചിന് കേന്ദ്രത്തിന് നല്‍കിയ കത്തില്‍ കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമാകണം പ്രവാസികളെ കൊണ്ടുവരേണ്ടതെന്ന് സംസ്ഥാനം ആവശ്യപ്പെട്ടതാണ്.

ടെസ്റ്റ് നടത്തി നെഗറ്റീവായവരെയാണ് കൊണ്ടുവരുന്നതെന്ന് സ്പൈസ് ജെറ്റ് കമ്പനി നേരത്തേ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ചില സംഘടനകള്‍ ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റിന് അനുമതി തേടിയപ്പോള്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അവരോടും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടതാണ്. ഇതിനം 20ല്‍ അധികം വിമാനങ്ങള്‍ ഇങ്ങനെ വന്നു. ജൂണ്‍ 30നകം 100 വിമാനങ്ങള്‍ വരുന്നുണ്ട്.

യാത്രക്കാര്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്തുന്നതിന് പല രാജ്യങ്ങളിലും പ്രയാസമുണ്ട്. ഇങ്ങനെ പ്രയാസമുണ്ടെങ്കില്‍ അത്തരം സ്ഥലങ്ങളില്‍ ആന്റിബോഡി ടെസ്റ്റ് നടത്താവുന്നതാണ്. ട്രൂനാറ്റ് പരിശോധനയുമാകാം. ഫലം പെട്ടെന്ന് ലഭിക്കും.

സംസ്ഥാനം ആവശ്യമുന്നയിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് മുന്നിലാണ്. രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരാനാകില്ല. അത് വലിയ അപകടമായി മാറും. പരിശോധന സുഗമമാക്കുന്നതിന് എംബസികള്‍ വഴി കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പരിശോധന ഇല്ലാത്ത രാജ്യങ്ങളില്‍ പരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം.

രോഗബാധിതരെ പ്രവേശിപ്പിക്കില്ല എന്ന നിലപാട് സര്‍ക്കാര്‍ ഒരിക്കലും സ്വീകരിച്ചിട്ടില്ല. ജനങ്ങളുടെ ആരോഗ്യം വെച്ച് രാഷ്ട്രീയം കളിക്കാന്‍ മുതിരരുത്. പുറത്തുനിന്ന് വരുന്നവര്‍ക്കും ഇവിടെ ജീവിക്കുന്നവര്‍ക്കും സുരക്ഷിതമായ ഇടം എന്നതാണ് സര്‍ക്കാര്‍ കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News