
കണ്ണൂര്‍: സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ നഗരം അടച്ചു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ എല്ലാ ഡിവിഷനുകളും അടച്ചിടാന്‍ കലക്ടര്‍ ഉത്തരവിട്ടു.
ഇന്ന് നാലുപേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 136പേരാണ് കണ്ണൂര്‍ ജില്ലയില്‍ ആകെ ചികിത്സയിലുള്ളത്. 14,415പേര്‍ നിരീക്ഷണത്തിലുണ്ട്.
14,220പേരാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയുന്നത്. 195പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here