രാജ്യത്ത് കൊവിഡ് മരണം 12000 കടന്നു; 3.65 ലക്ഷം കടന്ന് രോഗ ബാധിതര്‍

രാജ്യത്ത്‌ കോവിഡ്‌ മരണം 12,000 കടന്നു. ആകെ രോ​ഗികള്‍ 3.65 ലക്ഷം പിന്നിട്ടു. 24 മണിക്കൂറില്‍ 2003 മരണം, 10,974 രോ​ഗികള്‍. രോഗമുക്തി നിരക്ക് 52.80 ശതമാനം‌. 24 മണിക്കൂറിനിടെ 6922 പേർക്ക് ഭേദപ്പെട്ടു. ആകെ രോ​ഗമുക്തര്‍ 1,86,934.

●തമിഴ്‌നാട്ടിൽ രോ​ഗികള്‍ അരലക്ഷം കടന്നു. ബുധനാഴ്‌ച 48 മരണം, 2174 രോ​ഗികള്‍. ഒരു ദിവസം ഇത്രയധികം രോ​ഗികള്‍ ആദ്യം. ആകെ മരണം 576, രോ​ഗികള്‍ 50,193. ചെന്നൈയിൽ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 2000 കടന്നു.

● ഡൽഹിയിൽ രോ​ഗികള്‍ 45,000 കടന്നപ്പോൾ ഗുജറാത്തിൽ കാൽലക്ഷം പിന്നിട്ടു. യുപിയിൽ പതിനയ്യായിരം കടന്നു.

● ബംഗാളിൽ മരണം 500 കടന്നു. രോ​ഗികള്‍ 12,000ത്തിലേറെ.

●മഹാരാഷ്ട്രയിൽ ബുധനാഴ്‌ച 14 മരണം, രോ​ഗികള്‍ 3307. ആകെ മരണം 3244, രോ​ഗികള്‍1,16,752. പൊലീസുകാരുടെ മരണം 45 ആയി. ധാരാവിയിൽ 17 പേർക്കുകൂടി കോവിഡ്.

●ഗുജറാത്തിൽ 27 മരണം, 520 രോ​ഗികള്‍. യുപിയിൽ 30 മരണം.

●ഇന്ത്യൻ റെയിൽവേ മധ്യപ്രദേശ്‌, ഡൽഹി, യുപി, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലായി 960 കോവിഡ് കെയർ കോച്ചുകൾ വിന്യസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News